ഓപ്പറേഷൻ തൂഫാൻ 2.0
September 29, 2026
തദ്ദേശ സ്വയംഭരണ വകുപ്പ്, പോലീസ്, എക്സൈസ് വകുപ്പുകള്‍ സംയോജിതമായി സുരക്ഷിതമായ ഭാവിയും, ലഹരിമുക്തമായ സമൂഹത്തേയും ലക്ഷ്യം വച്ച് പെരുവള്ളൂർ ഗ്രാമ പഞ്ചായത്തില്‍ തൂഫാന്‍ 2.0 ആരംഭിച്ചു. 28/09/2026 ന് രാവിലെ 10 മണിക്ക് പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ വൈസ് പ്രസിഡന്‍റ് ശ്രീമതി ആയിഷ ഫൈസൽ തൂഫാൻ പതാക ഉയർത്തൽ നിർവ്വഹിച്ചു. തുടർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ നടന്നു. തൂഫാൻ വോരിയർ ബാഡ്ജ് വിതരണം ചെയ്തു. എല്ലാ ജനപ്രതിനിധികളും, ജീവനക്കാരും പൊതുപ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു.