ഓഡിറ്റ് റിപ്പോർട്ട് 2024-25
കേരള സർക്കാർ
കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്
www.ksad.kerala.gov.in
പെരുവളളൂര്‍ ഗ്രാമപഞ്ചായത്ത്
ഓഡിറ്റ് റിപ്പോർട്ട്
2024-2025
കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്
ജില്ലാ ഓഡിറ്റ് കാര്യാലയം
മലപ്പുറം-676505
ഇ-മെയിൽ: dompm.ksad@kerala.gov.inഫോൺ : 0483-2734951
(രജിസ്റ്റർ ചെയ്തു കൈപ്പറ്റ് ചീട്ടു സഹിതം)
നമ്പർ: കെ.എസ്.എ.എം.പി.എം.15/1832/2025
കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്
ജില്ലാ ഓഡിറ്റ് കാര്യാലയം
മലപ്പുറം-676505
തീയ്യതി: 14/10/2025
ഇ-മെയിൽ: dompm.ksad@kerala.gov.in
ഫോൺ: 0483-2734951
ഡെപ്യൂട്ടി ഡയറക്ടര്‍
പ്രസിഡന്റ് (സെക്രട്ടറി മുഖേന)
പെരുവളളൂര്‍ ഗ്രാമപഞ്ചായത്ത്
സർ,
വിഷയം : പെരുവളളൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2024-2025 സാമ്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് സംബന്ധിച്ച്.
1994 ലെ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് നിയമം വകുപ്പ് 13, 1996 ലെ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് ചട്ടങ്ങളിലെ ചട്ടം 18, (1994 ലെ കേരള പഞ്ചായത്ത് രാജ് നിയമം-വകുപ്പ് 215(4)) എന്നിവയിലെ വ്യവസ്ഥകൾ പ്രകാരം പെരുവളളൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2024-2025 സാമ്പത്തിക വർഷത്തെ ധനകാര്യ പത്രികയുടെ പരിശോധനാഫലമായുള്ള ഓഡിറ്റ് റിപ്പോർട്ട് 1996 ലെ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് ചട്ടം 23(1)ൽ നിർദ്ദേശിക്കുന്ന പ്രകാരമുള്ള തുടർ നടപടികൾക്കായി ഇതോടൊപ്പം അയക്കുന്നു.
ഈ റിപ്പോർട്ടിലെ ഭാഗം 1,3 എന്നിവയിലെ ഖണ്ഡികകളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. ഈ റിപ്പോർട്ട് കൈപ്പറ്റിയാലുടൻ ഇതിൽ പരാമർശിക്കുന്ന ക്രമക്കേടുകൾക്ക് ഉത്തരവാദികളായ വ്യക്തികളെ പ്രസ്തുത ഖണ്ഡികകളുടെ പകർപ്പ് സഹിതം വിവരം ധരിപ്പിക്കേണ്ടതാണ് .
ഈ റിപ്പോർട്ട് കൈപ്പറ്റി ഒരു മാസത്തിനകം പ്രത്യേക യോഗം കൂടി ഓഡിറ്റ് റിപ്പോർട്ട് വിശദമായി ചർച്ച ചെയ്യേണ്ടതും , ഓഡിറ്റ് റിപ്പോർട്ടിന്റെയും അതിന്മേൽ എടുത്ത തീരുമാനത്തിന്റെയും പകർപ്പ് പൊതുജന ശ്രദ്ധയ്ക്കായി പ്രസിദ്ധപ്പെടുത്തേണ്ടതുമാണ്. (കേരള പഞ്ചായത്ത് രാജ്-പരിശോധനാരീതിയും ഓഡിറ്റ് സംവിധാനവും ചട്ടങ്ങളിലെ ചട്ടം 14,15)) കാണുക.
റിപ്പോർട്ട് കൈപ്പറ്റി രണ്ടു മാസത്തിനകം ഇതിൽ ഉൾപ്പെടുന്ന ഓഡിറ്റ് പരാമർശങ്ങൾ/തടസ്സങ്ങൾ ഒഴിവാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കേണ്ടതും ആയത് സംബന്ധിച്ച ഒരു റിപ്പോർട്ട് പ്രസ്തുത കാലയളവിനുള്ളിൽ ഈ ഓഫീസിലേക്ക് അയച്ചു തരേണ്ടതുമാണ്. (ലോക്കൽ ഫണ്ട് ഓഡിറ്റ് നിയമം സെക്ഷൻ 15(1) ചട്ടം 20,23, (1997 കേരള പഞ്ചായത്ത് രാജ്-പരിശോധനാരീതിയും ഓഡിറ്റ് സംവിധാനവും ചട്ടങ്ങളിലെ ചട്ടം 21(1)(2)) എന്നിവ കാണുക.
വിശ്വസ്തതയോടെ,
ഡെപ്യൂട്ടി ഡയറക്ടര്‍
പകർപ്പ്:
1) ഡയറക്ടര്‍, കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്, തിരുവനന്തപുരം (ഉ.പ.സ),
2) ജോയിന്റ് ഡയറക്ടര്‍, തദ്ദേശ സ്വയംഭരണ വകുപ്പ്, മലപ്പുറം.
3) കാര്യാലയ പകര്‍പ്പ്.
നമ്പർ: കെ.എസ്.എ.എം.പി.എം.15/1832/2025
തീയ്യതി: 14/10/2025
മലപ്പുറം ജില്ലയിലെ പെരുവളളൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2024-2025 സാമ്പത്തിക വർഷത്തെ ധനകാര്യ പത്രികയിന്മേലുള്ള ഓഡിറ്റ് റിപ്പോർട്ട്.
(1994 ലെ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് നിയമം വകുപ്പ് 13 , 1996 ലെ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് ചട്ടങ്ങളിലെ ചട്ടം 18, (1994 ലെ കേരള പഞ്ചായത്ത് രാജ് നിയമം-വകുപ്പ് 215(4)) എന്നിവ പ്രകാരം പുറപ്പെടുവിക്കുന്നത്.)
മലപ്പുറം ജില്ലയിലെ പെരുവളളൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2024-2025 സാമ്പത്തിക വർഷത്തെ ധനകാര്യപത്രിക ഓഡിറ്റിന് വിധേയമാക്കുകയുണ്ടായി. സ്ഥാപനം 11-11-2024 മുതൽ 09-07-2025 തീയതി വരെ വിവിധ ഇനങ്ങളിലായി നടത്തിയ പണം പിരിവ്,അവയുടെ ഒടുക്ക്,വിവിധ അക്കൗണ്ടുകളിൽ നിന്നുള്ള പണം പിന്‍വലിക്കലുകള്‍ എന്നിവയും പരിശോധിച്ചു.
ഓഡിറ്റിൽ കണ്ടെത്തിയ അപാകതകൾ അതത് സമയം ഓഡിറ്റ് അന്വേഷണക്കുറിപ്പുകളിലൂടെ സ്ഥാപനത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. 49 അന്വേഷണക്കുറിപ്പുകൾ നൽകിയതിൽ 44 എണ്ണത്തിനു മറുപടി ലഭിച്ചിട്ടുണ്ട്. ഈ റിപ്പോർട്ടിൽ ഉൾപ്പെടാത്ത ഓഡിറ്റ് അന്വേഷണക്കുറിപ്പുകളിൽന്മേലുള്ള തുടർ നടപടികൾ സ്ഥാപനം സ്വീകരിക്കേണ്ടതാണ്.
സ്ഥാപനത്തിൽ നിന്ന് ലഭ്യമായ രജിസ്റ്ററുകളുടെയും രേഖകളുടെയും വിവരങ്ങളുടെയും വിശദീകരണത്തിന്റെയും അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഓഡിറ്റ് പരാമർശങ്ങൾ 21-07-2025 തിയതിയിലെ ഓഡിറ്റ് സമാപന യോഗത്തിൽ അവതരിപ്പിക്കുകയും മറുപടി പരിഗണിക്കുകയും ചെയ്ത ശേഷമുള്ള പ്രധാനപ്പെട്ട നിരീക്ഷണങ്ങൾ മാത്രമാണ് ഓഡിറ്റ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സ്ഥാപനം നൽകിയ തെറ്റായ വിവരങ്ങളുടെയോ വിശദാംശങ്ങളുടെയോ അടിസ്ഥാനത്തിൽ തയ്യാറാക്കി ഈ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ള വിശകലനങ്ങളുടെയും നിരീക്ഷണങ്ങളുടെയും കാര്യത്തിലും, സ്ഥാപനം ഓഡിറ്റിന് ലഭ്യമാകാത്ത രേഖകളുടെ അടിസ്ഥാനത്തിൽ മറ്റൊരു ഓഡിറ്റ് ഏജൻസി/പരിശോധനാ വിഭാഗം പിന്നീട് കണ്ടെത്തുന്ന അപാകതകളിലും കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിന് യാതൊരു ഉത്തരവാദിത്തവുമില്ല.
(എ)ഓഡിറ്റ് നടത്തിയതിന്റെ വിവരം
ഓഡിറ്റിന് ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ:
| പേര് | ഉദ്യോഗപ്പേര് | തീയതി (മുതൽ) | തീയതി (വരെ) |
| ശ്രീ അശ്റഫ് പെരുംമ്പള്ളി, കെ എ എസ് | ഡെപ്യൂട്ടി ഡയറക്ടര്‍ | 10-07-2025 | 21-07-2025 |
ഓഡിറ്റിന് വിനിയോഗിച്ച സമയം :
| തീയതി (മുതൽ) | തീയതി (വരെ) |
| 10-07-2025 | 21-07-2025 |
ഓഡിറ്റ് നടത്തിയ ഉദ്യോഗസ്ഥർ:
ശ്രീ അബ്ദുന്നാസർ. പി,ഓഡിറ്റ് ഓഫീസർ (ഹ.ഗ്രേ)
ശ്രീ ആലസ്സന്‍കുട്ടി യു, സീനിയര്‍ ഗ്രേഡ് ഓഡിറ്റര്‍
ശ്രീമതി ഹുസ്ന വിസി, ഓഡിറ്റര്‍
ശ്രീമതി നിഷ.എസ്, ഓഡിറ്റര്‍
(ബി)നിർവഹണാധികാരികൾ
| പേര് | ഔദ്യോഗിക പദവി | തീയതി (മുതൽ) | തീയതി (വരെ) |
| ശ്രീ. അബ്ദുള്‍ കലാം കെ | പ്രസിഡന്റ് | 01-04-2024 | 31-03-2025 |
| ഡോ. ശ്രീകല എം. | സെക്രട്ടറി | 01-04-2024 | 07-09-2024 |
| ശ്രീ. പ്രദീപ് കുമാർ പി | സെക്രട്ടറി-ഇൻ-ചാർജ്ജ് | 08-09-2024 | 17-09-2024 |
| ശ്രീ. എ.കെ രാജേഷ് | സെക്രട്ടറി | 18-09-2024 | 31-03-2025 |
നിർവ്വഹണഉദ്യോഗസ്ഥർ
| പേര് | ഉദ്യോഗപ്പേര് | തീയതി (മുതൽ) | തീയതി (വരെ) |
| ഡോ. ജാബിര്‍ കെ. | വെറ്ററിനറി സര്ജന് | 01-04-2024 | 31-03-2025 |
| ഡോ. സുനന്ത കുമാര്‍ പി. | മെഡിക്കല്‍ ഓഫീസര്‍ | 01-04-2024 | 31-03-2025 |
| ശ്രീ. അനില്‍ കുമാര്‍ വി.വി. | വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ | 01-04-2024 | 31-03-2025 |
| ശ്രീമതി ഖദീജ തച്ചരു പടിക്കൽ | പ്രധാന അധ്യാപിക | 01-04-2024 | 16-01-2025 |
| ശ്രീ.അബ്ദുൽ കരീം കെ | പ്രധാന അധ്യാപകൻ | 17-01-2025 | 31-03-2025 |
| ഡോ. വിദ്യാ ബാലു | ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ | 01-04-2024 | 16-08-2024 |
| ശ്രീമതി. വിബിത സി | ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ | 17-08-2024 | 31-03-2025 |
| ഡോ. അബ്ദുള്‍ റഫീഖ് ഒ.പി. | മെഡിക്കല്‍ ഓഫീസര്‍(ആയുർവേദം) | 01-04-2024 | 31-03-2025 |
| ശ്രീ. ജേക്കബ് ജോര്‍ജ് | കൃഷി ഓഫീസര്‍ | 01-04-2024 | 31-03-2025 |
| ശ്രീ. നന്ദകുമാര്‍ പി. | അസിസ്റ്റന്റ് എഞ്ചിനീയര്‍ | 01-04-2024 | 30-09-2024 |
| ശ്രീ.ബിബിൻ എൻ.വി | അസിസ്റ്റന്റ് എഞ്ചിനീയര്‍ | 01-10-2024 | 19-12-2024 |
| ശ്രീ.ടി.ശ്രീധരൻ | അസിസ്റ്റന്റ് എഞ്ചിനീയര്‍ | 20-12-2024 | 12-01-2025 |
| ശ്രീമതി.ബിന്ദു.ടി.പി | അസിസ്റ്റന്റ് എഞ്ചിനീയര്‍ | 13-01-2025 | 31-03-2025 |
| ശ്രീ. ശ്രീകാന്ത് എസ്. | ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ | 01-04-2024 | 12-08-2024 |
| ഒഴിവ് | വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ | 01-04-2024 | 31-07-2024 |
| ശ്രീ.വിനയകുമാർ കടവത്ത് | വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ | 01-08-2024 | 31-03-2025 |
| ശ്രീമതി. ജോളി ജോണ്‍ ജെ. | അസിസ്റ്റന്റ് സെക്രട്ടറി | 01-04-2024 | 06-09-2024 |
| ശ്രീ.പ്രദീപ് കുമാർ.പി | അസിസ്റ്റന്റ് സെക്രട്ടറി | 07-09-2024 | 30-09-2024 |
| ശ്രീമതി.പ്രജിതകുമാരി.എൻ.വി | അസിസ്റ്റന്റ് സെക്രട്ടറി | 01-10-2024 | 09-10-2024 |
| ശ്രീമതി.സരിത.എസ് | അസിസ്റ്റന്റ് സെക്രട്ടറി | 10-10-2024 | 10-10-2024 |
| ശ്രീമതി.പ്രജിതകുമാരി.എൻ.വി | അസിസ്റ്റന്റ് സെക്രട്ടറി | 11-10-2024 | 31-03-2025 |
| ശ്രീമതി.ഫാത്തിമ അമൽ.കെ.എൻ | ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ | 13-08-2024 | 31-05-2025 |
| ഡോ.മൊഹമ്മദ് റാസി.പി | മെഡിക്കല്‍ ഓഫീസര്‍ (സി.എച്ച്.സി) | 01-04-2024 | 31-03-2025 |
ഉള്ളടക്കം
| ക്രമ നം | ഭാഗം 1 | ഖണ്ഡിക നമ്പർ |
| 1 | ഓഡിറ്റ് സര്‍ട്ടിഫിക്കറ്റ് | 1-1 |
| 2 | ആസ്തി രജിസ്റ്റര്‍ കാലികമാക്കിയിട്ടില്ല. | 1-1-1 |
| 3 | അക്കൗണ്ട് ചട്ടങ്ങള്‍ പ്രകാരമുള്ള എല്ലാ പത്രികകളും വാര്‍ഷിക കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല | 1-1-2 |
| 4 | കാഷ് ഫ്ലോ സ്റ്റേറ്റുമെന്റിലെ തുക വ്യത്യാസം | 1-1-3 |
| 5 | ബ്ലോക്ക് പഞ്ചായത്ത് ഷെയര്‍-സുലേഖ സ്റ്റേറ്റ്മെന്റ്, വാര്‍ഷിക കണക്ക് എന്നിവ പൊരുത്തപ്പെടുന്നില്ല | 1-1-4 |
| 6 | ഓഡിറ്റ് റിക്കവറി-ഹെഡ് മാറി അക്കൗണ്ട് ചെയ്തു | 1-1-5 |
| 7 | സി എഫ് സി ഗ്രാന്റ് -B4 , B17 എന്നിവയിലെ തുകകള്‍ പൊരുത്തപ്പെടുന്നില്ല. | 1-1-6 |
| 8 | Excess Of Income Over Expenditure തുക വ്യത്യാസം | 1-1-7 |
| 9 | ബാങ്കിൽ വന്ന ചെക്ക് തുക ഇപ്പുോഴും വരവിലെടുത്തിട്ടില്ല | 1-1-8 |
| 10 | ബജറ്റ് | 1-2 |
| 11 | സാമ്പത്തിക നില | 1-3 |
| 12 | ഫണ്ട് വിനിയോഗം (അപ്രോപിയേഷൻ കൺട്രോൾ രജിസ്റ്റർ പ്രകാരം) | 1-4 |
| 13 | പദ്ധതി അവലോകനം | 1-5 |
| 14 | തൊഴിലുറപ്പ് പദ്ധതി | 1-6 |
| 15 | ക്ഷേമ പദ്ധതികള്‍ | 1-7 |
| 16 | ക്യാഷ് വെരിഫിക്കേഷന്. | 1-8 |
| 17 | ആഭ്യന്തര നിയന്ത്രണ സംവിധാനം | 1-9 |
| 18 | മറ്റ് ഓഡിറ്റുകള്‍ നടത്തിയതിന്റെ വിവരം | 1-10 |
| 19 | ജലജീവന്‍ മിഷന് പദ്ധതി | 1-11 |
| 20 | ഹെല്‍ത്ത് ഗ്രാന്റ് വിനിയോഗവും ഫലപ്രാപ്തിയും- അവലോകനം | 1-12 |
| 21 | സുഖായുസ്സ്, ബാല്യം പദ്ധതി-വിവരങ്ങൾ പൂർണ്ണമല്ല | 1-13 |
| 22 | സ്ഥാപനങ്ങൾ രജിസ്ട്രേഷൻ പുതുക്കാതെ പ്രവർത്തിക്കുന്നു. | 1-14 |
| 23 | തൊഴില്‍ നികുതി -അപാകതകള്‍ | 1-15 |
| 24 | ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെ സ്കൂൾ പ്രവർത്തിക്കുന്നു. | 1-16 |
| 25 | ഹോമിയോ- മരുന്ന് വാങ്ങല്‍ പദ്ധതിയിലെ അപാകതകൾ | 1-17 |
| 26 | ഹോമിയോ- എച്ച്.എം.സി രൂപീകരിച്ച് വിവരം അറിയിക്കേണ്ടതാണ് | 1-18 |
| 27 | കെട്ടിടത്തിന്റെ തരം പരിശോധിക്കാതെ ലൈസൻസ് അനുവദിച്ചു-ചട്ട ലംഘനം, വസ്തു നികുതി നഷ്ടം. | 1-19 |
| 28 | ടര്‍ഫുകള്‍ - നമ്പര്‍ നല്കി വസ്തു നികുതി ചുമത്തിയിട്ടില്ല. | 1-20 |
| 29 | അനധികൃത കെട്ടിടം-നികുതി കുടിശ്ശിക നിലനില്ക്കുന്നു | 1-21 |
| 30 | അണ്‍എയ്ഡഡ് വിദ്യഭ്യാസ സ്ഥാപനത്തിന്റെ വസ്തുനികുതി പുന:സ്ഥാപിച്ചില്ല | 1-22 |
| 31 | ഗുണഭോക്തൃ വിഹിതം നീക്കിയിരിപ്പ്-വിശദാംശങ്ങള്‍ ലഭ്യമാക്കേണ്ടതാണ്. | 1-23 |
| 32 | അനധികൃത നിര്‍മ്മാണങ്ങള്‍-ഫീല്‍ഡ് പരിശോധന/പോസ്റ്റ് ഒക്കുപ്പന്‍സി ഓഡിറ്റ് വിവരങ്ങള്‍ ലഭ്യമാക്കേണ്ടതാണ് | 1-24 |
| 33 | സ്ടീറ്റ് മെയിന്‍ സ്ഥാപിക്കല്‍ -പദ്ധതി നടത്തിപ്പിലെ അപാകതകള്‍ | 1-25 |
| 34 | എസ്.എസ്.കെ വിഹിതം - പ്രൊജക്ട് നടത്തിപ്പില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിച്ചില്ല | 1-26 |
| 35 | കുഴല്‍കിണര്‍ മോട്ടാര്‍ സ്ഥാപിക്കല്‍ - വിനിയോഗ പൂര്‍ത്തീകരണ വിവരം ലഭ്യമല്ല | 1-27 |
| 36 | ഭവന നിര്‍മ്മാണം- പൂര്‍ത്തീകരണ വിവരം ലഭ്യമാക്കേണ്ടതാണ്. | 1-28 |
| 37 | വീട് വാസയോഗ്യമാക്കല്‍ പദ്ധതി- പൂര്‍ത്തീകരണ വിവരം ലഭ്യമാക്കേണ്ടതാണ്. | 1-29 |
| 38 | അംഗനവാടിക്ക് വിഹിതം നല്കല് - വിനിയോഗ പൂര്‍ത്തീകരണ വിവരം ലഭ്യമല്ല | 1-30 |
| 39 | പഞ്ചായത്ത് മീറ്റിംഗ് ഹാളിലേക്ക് സൗണ്ട് സിസ്റ്റം/പ്രൊജക്ടര്‍ വാങ്ങല്‍ - വിനിയോഗ പൂര്‍ത്തീകരണ വിവരം ലഭ്യമല്ല | 1-31 |
| 40 | മുന്‍കൂര്‍ ക്രമീകരിച്ചില്ല | 1-32 |
| 41 | ഹരിത കര്‍മ്മസേന ശേഖരിച്ച മാലിന്യങ്ങള്‍ കയറ്റി അയക്കല്‍ - പദ്ധതി നടത്തിപ്പിലെ അപാകതകള്‍ | 1-33 |
| 42 | ഡിജി കണക്റ്റ് -ഗ്രാമ പഞ്ചായത്ത് സോഷ്യല്‍ മീഡിയാ പ്രവര്‍ത്തനങ്ങള്‍- പദ്ധതി നടത്തിപ്പിലെ അപാകതകള്‍ | 1-34 |
| 43 | തെരുവ് വിളക്ക് സ്ഥാപിക്കല്‍ പദ്ധതി - അപാകതകള്‍ | 1-35 |
| 44 | പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് പദ്ധതി നടത്തിപ്പിലെ അപാകതകള്‍ | 1-36 |
| 45 | വായനശാലകള്‍ക്കും ക്ലാസ് റൂമുകള്‍ക്കും ദിനപത്രം - അപാകത സംബന്ധിച്ച്. | 1-37 |
| 46 | ഇ-ടെണ്ടര്‍ മുഖേനയുള്ള ടെണ്ടര്‍ ഫീ അസി. എഞ്ചിനീയറുടെ പേരിലുള്ള അക്കൗണ്ടില്‍ ക്രഡിറ്റ് വരുന്നില്ല. | 1-38 |
| 47 | ബഡ്സ് സ്ക്കൂള് നാളിതു വരെ പ്രവര്‍ത്തനക്ഷമമാക്കിയിട്ടില്ല. | 1-39 |
| 48 | ഉങ്ങുങ്ങല്‍ അങ്കണവാടി നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടില്ല. | 1-40 |
| 49 | വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ മോണിറ്ററിംഗ് കമ്മിറ്റികളായി പ്രവര്‍ത്തിക്കുന്നില്ല | 1-41 |
| 50 | പാലിയേറ്റീവ് പരിചരണം- മരുന്നുകള്‍ ലഭ്യമായിട്ടില്ല | 1-42 |
| 51 | പാലിയേറ്റീവ് -വാഹന വാടക -ആദായ നികുതി ഈടാക്കിയില്ല. | 1-43 |
| 52 | ടേക്ക് എ ബ്രേക്ക് ടോയ്ലറ്റ് നാളിതു വരെ പ്രയോജനപ്പെടുത്തിയിട്ടില്ല. | 1-44 |
| 53 | അസി.എഞ്ചിനീയറുടെ ക്യാഷ് ബുക്ക് സൂക്ഷിപ്പ് | 1-45 |
| ഭാഗം 2 | ||
| --- No Records Found --- | ||
| ഭാഗം 3 | ||
| --- No Records Found --- | ||
| ഭാഗം 4 | ||
| 1 | മെഡിസെപ് പ്രീമിയം ഒടുക്ക് സംബന്ധിച്ചുള്ള പരിശോധന | 4-1 |
| 2 | വാര്‍ഷിക ധനകാര്യപത്രിക പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കിയതിന്റെ വിവരം | 4-2 |
| 3 | സംയുക്തപ്രോജക്ടുകള്ക്കു ലഭിച്ച ഫണ്ട് വിനിയോഗം | 4-3 |
| 4 | ഡെപ്പോസിറ്റ് വര്‍ക്കിനു നല്കിയ തുകയുടെ വിവരങ്ങള്‍ | 4-4 |
| 5 | മൊബിലൈസേഷന്‍ അഡ്വാന്‍സ് വിവരങ്ങള്‍ | 4-5 |
| 6 | വായ്പ /വായ്പ തിരിച്ചടവ് | 4-6 |
| 7 | സ്ഥിര നിക്ഷേപം | 4-7 |
| 8 | ഓഡിറ്റ് റിക്കവറി | 4-8 |
| 9 | സമാഹൃത റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ട ഓഡിറ്റ് ഖണ്ഡികകളുടെ വിശദാംശം. | 4-9 |
| 10 | ചാര്‍ജ് സര്‍ചാര്‍ജ് നടപടികളുടെ വിവരം. | 4-10 |
| 11 | ഓഡിറ്റ് പ്രത്യവലോകനം | 4-11 |
| 12 | തീര്‍പ്പാക്കാന്‍ അവശേഷിക്കുന്ന റിപ്പോര്‍ട്ടുകള്‍ | 4-12 |
| അനുബന്ധം | ||
| 1 | ഓഡിറ്റ് സാക്ഷ്യപത്രം | |
| 2 | ഗ്രാന്റുകളുടെ വിനിയോഗ സാക്ഷ്യപത്രം | |
| ഭാഗം -1 പൊതു അവലോകനം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-1 ഓഡിറ്റ് സര്‍ട്ടിഫിക്കറ്റ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
1. പെരുവള്ളൂര്‍ ഗ്രാമ പഞ്ചായത്തിന്റെ 2025 മാര്‍ച്ച് 31-ന് അവസാനിച്ച വര്‍ഷത്തെ റസീപ്റ്റ് & പേയ്മെന്റ് സ്റ്റേറ്റ്മെന്റ്, ഇന്‍കം & എക്സ്പെന്‍ഡിച്ചര്‍ അക്കൗണ്ട് എന്നിവയും 31/03/2025 തീയതി പ്രകാരമുള്ള ആസ്തി ബാധ്യതാ സ്റ്റേറ്റ്മെന്റും ഉള്‍പ്പെടുന്ന ധനകാര്യ പത്രികകളും പ്രസ്തുത ധനകാര്യ പത്രികകള്‍ക്ക് അനുബന്ധമായി ഉള്‍പ്പെടുത്തിയിട്ടുള്ള ഫോറങ്ങളും ഭരണസമിതിയുടെ 02.06.2025 തീയതിയിലെ 3(1) നം. തീരുമാനം പ്രകാരം അംഗീകരിച്ച് 18.06.2025 തീയതിയില്‍ എയിംസിലൂടെ സമര്‍പ്പിച്ചിട്ടുണ്ട്. പ്രസ്തുത വാര്‍ഷിക ധനകാര്യ പത്രികകളും, അനുബന്ധ ഫോറങ്ങളും ഇവ വെളിപ്പെടുത്തുന്ന സാമ്പത്തിക നിലയും 1994ലെ കേരള പഞ്ചായത്ത് രാജ് നിയമം വകുപ്പ് 215(4), 2011ലെ കേരള പഞ്ചായത്ത് രാജ് (അക്കൗണ്ട്സ്) ചട്ടങ്ങള്‍, കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിന് ബാധകമായ ഓഡിറ്റ് മാന്വല്‍ അദ്ധ്യായം 4.2.1, 11.3 എന്നിവയിലെ വ്യവസ്ഥകള്‍ പ്രകാരവും കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍, ധനകാര്യ കമ്മീഷന്, മറ്റ് ഫണ്ടിങ്ങ് ഏജന്‍സികള്‍ എന്നിവ കാലാകാലങ്ങളില്‍ പുറപ്പെടുവിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്നിവ പാലിച്ചും ഞാന്‍ ഓഡിറ്റിന് വിധേയമാക്കിയിട്ടുണ്ട്. ഈ അക്കൗണ്ടുകൾ തയ്യാറാക്കുന്നത് പഞ്ചായത്ത് രാജ് സ്ഥാപന മാനേജ്മെന്റിന്റെ ഉത്തരവാദിത്തമാണ്. ഫിനാൻഷ്യൽ ഓഡിറ്റിനെ അടിസ്ഥാനമാക്കി ഈ അക്കൗണ്ടുകളെ കുറിച്ച് അഭിപ്രായം പ്രകടിപ്പിക്കുക എന്നതാണ് എന്റെ ഉത്തരവാദിത്തം. 2. സി. & എ. ജി. ഓഫ് ഇന്ത്യ പുറപ്പെടുവിച്ചിട്ടുള്ള ഓഡിറ്റിംഗ് സ്റ്റാൻഡേർഡുകൾ, പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഫിനാൻഷ്യൽ ഓഡിറ്റിന് വേണ്ടിയുള്ള മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ അനുസരിച്ചാണ് വാര്‍ഷിക ധനകാര്യപത്രികകളിന്മേല്‍ ഞാൻ ഫിനാൻഷ്യൽ ഓഡിറ്റ് നടത്തിയത്. വാര്‍ഷിക ധനകാര്യപത്രികകള്‍ വസ്തുതാപരമായ തെറ്റുകളിൽ നിന്ന് മുക്തമാണോ എന്ന് ന്യായമായ ഉറപ്പ് ലഭിക്കുന്നതിന് ഞാന്‍ ഓഡിറ്റ് ആസൂത്രണം ചെയ്ത് നടപ്പിലാക്കേണ്ടതുണ്ട് എന്ന് ഈ മാനദണ്ഡങ്ങൾ/മാർഗ്ഗനിർദ്ദേശങ്ങൾ ആവശ്യപ്പെടുന്നു. വാര്‍ഷിക ധനകാര്യപത്രികകള്‍ വെളിപ്പെടുത്തുന്ന തുകകളെ പിന്തുണയ്ക്കുന്ന തെളിവുകളുടെ പരിശോധന ഓഡിറ്റിൽ ഉള്‍പ്പെടുന്നു. കൂടാതെ പഞ്ചായത്ത് രാജ് സ്ഥാപനം പാലിച്ചിട്ടുള്ള അക്കൗണ്ടിങ്ങ് തത്വങ്ങളും തയ്യാറാക്കപ്പെട്ട സുപ്രധാനമായ എസ്റ്റിമേറ്റുകളും വിലയിരുത്തുന്നതും അക്കൗണ്ടുകളുടെ മൊത്തത്തിലുള്ള അവതരണം വിലയിരുത്തുന്നതും ഓഡിറ്റിൽ ഉൾപ്പെടുന്നു. എന്റെ അഭിപ്രായത്തിന് ന്യായമായ അടിസ്ഥാനം എന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് നൽകുമെന്ന് ഞാൻ വിശ്വസിക്കുന്നു. 3. എനിക്ക് ആവശ്യമായതും ലഭിച്ചതുമായ വിവരങ്ങളുടെയും വിശദീകരണങ്ങളുടെയും അടിസ്ഥാനത്തിലും അക്കൗണ്ടുകളുടെ ഫിനാൻഷ്യൽ ഓഡിറ്റിന്റെ ഫലമായി എനിക്ക് ലഭിച്ച ഏറ്റവും വിശ്വസനീയമായ വിവരങ്ങളുടെയും സ്ഥാപനം ലഭ്യമാക്കിയ വിശദീകരണങ്ങളുടെയും അടിസ്ഥാനത്തിലും അനുബന്ധ റിപ്പോർട്ടിലെ എന്റെ നിരീക്ഷണങ്ങൾക്ക് വിധേയമായി ഞാന്‍ ഇപ്രകാരം സാക്ഷ്യപ്പെടുത്തുന്നു. വിശേഷണങ്ങളോട് കൂടിയ അഭിപ്രായം അനുബന്ധ റിപ്പോർട്ടിലെ യോഗ്യമായ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ അതില്‍ വിവരിച്ചിരിക്കുന്ന കാര്യങ്ങള്‍ ഒഴികെ, അതിലെ മറ്റ് നിരീക്ഷണങ്ങൾക്ക് വിധേയമായി, പെരുവള്ളൂര്‍ ഗ്രാമ പഞ്ചായത്തിന്റെ (2024-25) വര്‍ഷത്തേയ്ക്കുള്ള വാർഷിക ധനകാര്യപത്രികകള്‍ 31.03.2025ല്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ സാമ്പത്തിക ഇടപാടുകളുടെയും 31.03.2025 ലെ സാമ്പത്തിക നിലയുടെയും സത്യസന്ധവും ന്യായവുമായ ചിത്രം നല്കുന്നു. സ്ഥലം: മലപ്പുറം
തീയതി: 14/10/2025
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-1-1 ആസ്തി രജിസ്റ്റര്‍ കാലികമാക്കിയിട്ടില്ല. | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആസ്തി രജിസ്റ്റര്‍ കാലികമാക്കി സൂക്ഷിച്ചിട്ടില്ലാത്തതിനാല്‍ വാര്‍ഷിക കണക്ക് (B-11 Schedule ) ആസ്തി രജിസ്റ്ററുമായി പൊരുത്തപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ സാധിച്ചിട്ടില്ല. ആയത് കാലികമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് മറുപടി ലഭ്യമാക്കി(ഓഡിറ്റ് എന്‍ക്വയറി 14/15.07.25)
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-1-2 അക്കൗണ്ട് ചട്ടങ്ങള്‍ പ്രകാരമുള്ള എല്ലാ പത്രികകളും വാര്‍ഷിക കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2011 ലെ കേരള പഞ്ചായത്ത് രാജ് അക്കൗണ്ട് ചട്ടങ്ങള്‍ ചട്ടം 62-2 (എഫ്) പ്രകാരമുള്ള വാര്‍ഷിക അനുപാതങ്ങള്‍, 62(3) പ്രകാരം മുന്‍വര്‍ഷത്തെ താരതമ്യ തുകകള്‍ എന്നിവ തയ്യാറാക്കി വാര്‍ഷിക ധനകാര്യ പത്രികക്കൊപ്പം സമര്‍പ്പിച്ചിട്ടില്ല. സോഫ്റ്റ് വെയര്‍ അപ്ഗ്രേഡ് ചെയ്യുന്നതിന് ഐ കെ എം നിര്‍ദ്ദേശം നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കുന്നതാണെന്ന മറുപടി ലഭ്യമാക്കി (ഓഡിറ്റ് എന്‍ക്വയറി 14/15.07.25)
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-1-3 കാഷ് ഫ്ലോ സ്റ്റേറ്റുമെന്റിലെ തുക വ്യത്യാസം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കാഷ് ഫ്ലോ സ്റ്റേറ്റുമെന്റിലെ ' Net Increase/(Decrease)In Cash And Cash Equivalents‘ ആയി രേഖപ്പെടുത്തിയ തുകയും (-75,30,900) ഇതേ പത്രികയില്‍ 'Net Cash Generated By Operating + Investing + Financing Activity ‘ (A+B+C) ആയി രേഖപ്പെടുത്തിയ തുകയും (2,23,68,505) തുല്യമല്ല. വാര്‍ഷിക ധനകാര്യ പത്രിക സിസ്റ്റം ജനറേറ്റഡ് റിപ്പോര്‍ട്ടുകളായതിനാല്‍ തിരുത്തലിന് സാധിക്കില്ലെന്നും ഐ കെ എം ന്റെ ശ്രദ്ധയില്‍പ്പെടുത്തി പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതാണെന്നും മറുപടി ലഭ്യമാക്കി. (14/15.07.25)
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-1-4 ബ്ലോക്ക് പഞ്ചായത്ത് ഷെയര്‍-സുലേഖ സ്റ്റേറ്റ്മെന്റ്, വാര്‍ഷിക കണക്ക് എന്നിവ പൊരുത്തപ്പെടുന്നില്ല | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
സുലേഖ സ്റ്റേറ്റ്മെന്റ് പ്രകാരം സംയുക്ത പദ്ധതികള്‍ക്കായി ബ്ലോക്ക് പഞ്ചായത്ത് ഷെയര്‍ ഇനത്തില്‍ ലഭ്യമായ തുക 63,79,681 രൂപയാണ്. എന്നാല്‍ വാര്‍ഷിക കണക്ക് പ്രകാരം ഈ ഇനത്തില്‍ ലഭ്യമായത് 67,28,747 (I 6പ്രകാരം 5,228,747+ B3 പ്രകാരം1,500,000) രൂപയാണ്. 349066 രൂപയുടെ വ്യത്യാസത്തിന് അസി. എഞ്ചിനീയര്‍ നിര്‍വ്വഹണം നടത്തിയ 255/2025നമ്പര്‍ കോഴിപ്പുറത്ത് മാട് നമ്പുറത്തിയില് എന്ന റോഡ് പദ്ധതിയുടെ തുക (349066/- രൂപ) സാങ്കേതിക കാരണങ്ങളാല്‍ സുലേഖയില്‍ ചെലവ് വന്നിട്ടില്ലയെന്നും ആയത് പരിഹരിക്കുന്നതിന് സൂചിക സോഫ്റ്റ് വെയര്‍ വഴിയും കത്ത് മുഖേനയും ഐ കെ എം നോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് മറുപടി ലഭ്യമാക്കി.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-1-5 ഓഡിറ്റ് റിക്കവറി-ഹെഡ് മാറി അക്കൗണ്ട് ചെയ്തു | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഓഡിറ്റ് റിക്കവറി ഇനത്തില്‍ 2024-25 വര്‍ഷം ലഭ്യമായ 26916 രൂപ (23200/1240102671/19.11.24 ICDS സൂപ്പര്‍വൈസര്‍, 3716/1240102675/1911.24 അസി.എഞ്ചിനീയര്‍) RP 10 Other Income ,Recovery From Others, Recovery From Employees എന്നീ ഹെഡില്‍ ഉള്‍പ്പെടുത്തുന്നതിന് പകരം RP35 Other Liabilities എന്ന ഹെഡിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. അപാകത സംബന്ധിച്ച് നല്കിയ ഓഡിറ്റ് എന്‍ക്വയറിക്ക് (14/15.07.2025) അപാകത 2025-26 റെക്റ്റിഫിക്കേഷന്‍ ജേര്‍ണലിലൂടെ പരിഹരിക്കുന്നതാണ് എന്ന് മറുപടി ലഭ്യമാക്കി.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-1-6 സി എഫ് സി ഗ്രാന്റ് -B4 , B17 എന്നിവയിലെ തുകകള്‍ പൊരുത്തപ്പെടുന്നില്ല. | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
B4 പ്രകാരം സി എഫ് സി ഗ്രാന്റ് (Tied&Untied) ഇനത്തിലെ 31.03.2025 ലെ നീക്കിയിരിപ്പ് തുക 12510893/- രൂപയാണ്(2473844+10037049). എന്നാല്‍ ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടിലെ 31.03.2025 ലെ നീക്കിയിരിപ്പ് തുക 13,138,377 രൂപയാണ്. വ്യത്യാസം 627484 രൂപ. ബ്ലോക്ക് വിഹിതമായി കൈമാറിയ തുകയുടെ ചെലവ് കഴിച്ചുള്ള തുകയും മുന്‍വര്‍ഷത്തെ ചെലവ് തുക റീഫണ്ട് ചെയ്തതും ഈ അക്കൗണ്ടില്‍ ഉണ്ടെന്നും കൃത്യമായ വ്യത്യാസം പരിശോധിച്ച് സമര്‍പ്പിക്കുന്നതാണെന്നും ഓഡിറ്റ് എന്‍ക്വയറിക്ക് (14/15.07.2025) മറുപടി ലഭ്യമാക്കി. വ്യത്യാസം പരിശോധിച്ച് ആയതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കേണ്ടതാണ്.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-1-7 Excess Of Income Over Expenditure തുക വ്യത്യാസം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2023-24 വര്‍ഷത്തെ ട്രയല്‍ ബാലന്‍സ് പ്രകാരം Excess Of Income Over Expenditure (310900101)എന്ന ഇനത്തില്‍ നീക്കിയിരിപ്പ് തുക 11,802,919 രൂപയാണ്. എന്നാല്‍ ഇതേ ഇനത്തില്‍ 2024-25 വാര്‍ഷിക കണക്ക് പ്രകാരം മുന്നിരിപ്പ് തുക 17,346,155 രൂപയാണ്. ട്രയല്‍ ബാലന്‍സ് സിസ്റ്റം ജനറേറ്റഡ് റിപ്പോര്‍ട്ട് ആയതിനാല്‍ പരിഹരിക്കുന്നതിന് ഐ കെ എം നോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് ഓഡിറ്റ് എന്‍ക്വയറിക്ക് (14/15.07.25) മറുപടി ലഭ്യമാക്കി.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-1-8 ബാങ്കിൽ വന്ന ചെക്ക് തുക ഇപ്പുോഴും വരവിലെടുത്തിട്ടില്ല | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
STATE BANK OF INDIA EPAY 2 THIRURANGADI (67262528842) ബാങ്കിന്റെ 31.03.2025 ലെ ബാങ്ക് റീകണ്‍സിലിയേഷന്‍ സ്റ്റേറ്റ്മെന്റ് പ്രകാരം Cheque Deposited But Not Cleared എന്ന ഇനത്തില്‍ 668 രൂപ (ഇന്‍സ്ട്രുമെന്റ് നമ്പര്‍ 117020900074 തീ. 18.03.2018) ക്രമീകരിക്കാന്‍ അവശേഷിക്കുന്നു. ഓഡിറ്റ് എന്‍ക്വയറി (14/15.07.2025) ക്ക് മേല്‍ തുക ഇ പെയ്മെന്റ് വഴി സഞ്ചയ സോഫ്റ്റ് വെയറില്‍ പോസ്റ്റിംഗ് വരികയും ആയതിന്റെ അടിസ്ഥാനത്തില്‍ രശീതി ചെയ്യുകയും ചെയ്തിട്ടുണ്ടെങ്കിലും ആയത് ബാങ്ക് അക്കൗണ്ടില്‍ വരവ് വന്നിട്ടില്ല. ആയതിനാലാണ് 2024-25 ലും റീകണ്സീല് ചെയ്യാതെ റീകണ്സീലിയേഷന് റിപ്പോര്‍ട്ടില്‍ വന്നിട്ടുള്ളത്.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-2 ബജറ്റ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-3 സാമ്പത്തിക നില | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-4 ഫണ്ട് വിനിയോഗം (അപ്രോപിയേഷൻ കൺട്രോൾ രജിസ്റ്റർ പ്രകാരം) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-5 പദ്ധതി അവലോകനം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഓഡിറ്റ് വര്‍ഷം അംഗീകാരം ലഭിച്ച പ്രൊജക്ടുകള്‍ നടപ്പാക്കിയതിന്റെ വിവരം താഴെ ചേര്‍ക്കുന്നു.
കുറിപ്പ് :- സോഴ്സ് ഡിഡക്ഷൻ നടത്തിയ ജി.ഒ പ്രോജക്ടുകളുടെ അടങ്കൽ തുക പ്ലാൻ മോണിറ്ററിംഗ് സോഫ്റ്റ്വെയറായ സുലേഖയിൽ നിന്നുമുള്ള ചെലവ് പത്രികയിൽ രേഖപ്പെടുത്തിയിട്ടില്ല. ഈ തുക കൂടി ഉൾപ്പെടുത്തിയിട്ടുള്ള അടങ്കൽ വിവരമാണ് മേൽ പട്ടികയിൽ ചേർത്തിട്ടുള്ളത്.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-6 തൊഴിലുറപ്പ് പദ്ധതി | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-7 ക്ഷേമ പദ്ധതികള്‍ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-8 ക്യാഷ് വെരിഫിക്കേഷന്. | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
1994-ലെ ലോക്കല്‍ ഫണ്ട് ഓഡിറ്റ് ആക്ടിലെ 6(4)-ാം വകുപ്പ് പ്രകാരമുള്ള ക്യാഷ് ബാലന്‍സ് പരിശോധന 14.07.2025 ന് 11.30 Am ന് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ നടത്തുകയുണ്ടായി. പരിശോധനയില്‍ 375/-രൂപയുടെ നീക്കിയിരിപ്പിന്റെ കൃത്യത ബോധ്യപ്പെട്ടു.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-9 ആഭ്യന്തര നിയന്ത്രണ സംവിധാനം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-10 മറ്റ് ഓഡിറ്റുകള്‍ നടത്തിയതിന്റെ വിവരം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-11 ജലജീവന്‍ മിഷന് പദ്ധതി | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2024 വര്‍ഷത്തോടു കൂടി കേരളത്തിലെ എല്ലാ ഗ്രാമീണഭവനങ്ങളിലും കുറഞ്ഞ ചെലവില്‍ ലളിതമായ നടപടിക്രമങ്ങളിലൂടെ കുടിവെള്ളം എത്തിക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനാണ് ജല്‍ജീവന്‍ മിഷന് രൂപീകരിച്ചിട്ടുള്ളത്. പദ്ധതിയുടെ സാമ്പത്തിക സ്രോതസ്സ് 50 ശതമാനം കേന്ദ്ര വിഹിതവും 50 ശതമാനം സംസ്ഥാന വിഹിതവുമാണ്. . സംസ്ഥാന വിഹിതമായി ഉള്‍പ്പെടുത്തിയ തുകയുടെ 15% പഞ്ചായത്തും 10% ഗുണഭോക്താക്കളും വഹിക്കുന്ന രീതിയിലാണ് പദ്ധതി രൂപീകരിച്ചിട്ടുള്ളത്. പദ്ധതി നടത്തിപ്പിനായി കേരള വാട്ടര്‍ അതോറിറ്റി, ഭൂജല വകുപ്പ് , ജലനിധി എന്നിവയിലേതെങ്കിലും ഒരു നിര്‍വ്വഹണ ഏജന്‍സിയെ അതാത് ഗ്രാമ പഞ്ചായത്തിന് തെരെഞ്ഞെടുക്കാവുന്നതാണ്. പഞ്ചായത്ത് വിഹിതവും ഗുണഭോക്തൃ വിഹിതവും നിര്‍വ്വഹണ ഏജന്‍സിക്കു കൈമാറി പദ്ധതി പ്രകാരമുള്ള വ്യക്തിഗത കണക്ഷനുകള്‍ ലഭ്യമാക്കാവുന്നതാണ്. ഗ്രാമ പഞ്ചായത്ത് കേരള വാട്ടര്‍ അതോറിറ്റി മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. ജല്‍ജീവന്‍ മിഷന്റെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി നിര്‍വ്വഹണ ഏജന്‍സിക്കായി നല്കിയ ഫണ്ട് വിനിയോഗ വിവരം താഴെ കൊടുക്കുന്നു. 1) കേരള വാട്ടര്‍ അതോറിറ്റി നടപ്പിലാക്കുന്ന ജല്‍ജീവന്‍ മിഷന് പദ്ധതിക്കായി നാളിതുവരെ ഗ്രാമ പഞ്ചായത്ത് 15% തദ്ദശവിഹിതം കൈമാറിയിട്ടില്ല . 2) നാളിതുവരെ ഗ്രാമ പഞ്ചായത്ത് ഗുണഭോക്തൃ വിഹിതമിനത്തില്‍ തുക പിരിച്ചെടുക്കുകയോ നിര്‍വ്വഹണ ഏജന്‍സിക്കു കൈമാറുകയോ ചെയ്തിട്ടില്ല എന്ന് അറിയിച്ചു. 4) ജല്‍ജീവന്‍ മിഷന് പദ്ധതിക്കായി പൊളിച്ച റോഡുകളുടെ പുനരുദ്ധാരണത്തിനായി കേരള വാട്ടര്‍ അതോറിറ്റിയില്‍ നിന്ന് നാളിതുവരെ ഫണ്ട് ലഭിച്ചിട്ടില്ല. മറ്റു വിവരങ്ങള്‍ പെരുവള്ളൂര്‍ ഗ്രാമപഞ്ചായത്തിന്റെ ജല്‍ജീവന്‍ മിഷന് നിര്‍വ്വഹണ സഹായ ഏജന്‍സിയായി തെരഞ്ഞടുക്കപ്പെട്ടത് Welfare Services Ponnurunni Ernakulam എന്ന സ്ഥാപനമാണ്. ജല്‍ജീവന്‍ പദ്ധതിയുടെ സുഗമമായ നടത്തിപ്പിനും പൂര്‍ത്തീകരണത്തിനുമായി ഗ്രാമപഞ്ചായത്ത് Implementation Support Agency(ISA) യുമായി ബന്ധപ്പെട്ട് നിര്‍വ്വഹണ ഏജന്‍സികളുമായി ത്രികക്ഷി കരാറില്‍ (ഗ്രാമപഞ്ചായത്ത്, ജില്ലാ കുടിവെള്ള ശുചിത്വമിഷന്-DWSM, ISA) ഏര്‍പ്പെടുന്നതിന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ 21.01.2022ലെയും തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍, മലപ്പുറം ന്റെ 30.01.2023ലെ ADP-MPM/76/2021-A3 നമ്പര്‍ കത്തുകളിലൂടെ നിര്‍ദ്ദേശിക്കുകയും 18.10.2021 ന് 05/2021-22 നമ്പര്‍ പ്രകാരം ടി സ്ഥാപനവുമായി കരാര്‍ ചമക്കുകയും ചെയ്തിട്ടുണ്ട്.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-12 ഹെല്‍ത്ത് ഗ്രാന്റ് വിനിയോഗവും ഫലപ്രാപ്തിയും- അവലോകനം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബഹു. സംസ്ഥാന ഓഡിറ്റ് വകുപ്പ് ഡയറക്ടറുടെ 16.05.2025 തീയതിയിലെ ഡി.കെ.എസ്.എ./201/PT1/2025 നമ്പര്‍ കത്തിലെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ 2024-25 വര്‍ഷത്തെ വാർഷിക ഓഡിറ്റിന്റെ ഭാഗമായി പെരുവള്ളൂര്‍ ഗ്രാമ പഞ്ചായത്തില്‍ 2021-22 മുതല്‍ 2024-25 വരെയുള്ള വര്‍ഷങ്ങളില്‍ ഹെല്‍ത്ത് ഗ്രാന്റുമായി ബന്ധപ്പെട്ട് ആവിഷ്ക്കരിച്ച പ്രോജക്ടുകളുടെയും, ചെലവഴിച്ച തുകകളുടെയും വിവരങ്ങള്‍ പരിശോധിച്ചു. പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം പ്രാഥമികാരോഗ്യ പരിരക്ഷാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി 2021-22 വര്‍ഷം മുതല്‍ ഗ്രാമ പഞ്ചായത്തുകള്‍ക്ക് ഹെല്‍ത്ത് ഗ്രാന്റ് അനുവദിച്ചിരുന്നു. ഗ്രാമ പഞ്ചായത്തുകളില്‍ ആരോഗ്യ കേന്ദ്രങ്ങളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് 3 സ്കീമുകളിലായാണ് തുക ലഭിക്കുന്നത്. സ്ഥാപനം ലഭ്യമാക്കിയ രേഖകളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ അവലോകന റിപ്പോര്‍ട്ട് ചുവടെ ചേര്‍ക്കുന്നു . 2021-22 മുതല്‍ നാളിതു വരെ ലഭ്യമായ ഹെല്‍ത്ത് ഗ്രാന്റിന്റെ വിവരം
ഓരോ സ്കീമിലും നാളിതു വരെ ചെലവഴിച്ച തുകയുടെ വിശദാംശങ്ങള്‍
നാളിതു വരെ നടപ്പിലാക്കിയ പദ്ധതികളുടെ വിവരം.
കെട്ടിടമില്ലാത്ത ആരോഗ്യ കേന്ദ്രങ്ങള്‍ക്കും ഉപകേന്ദ്രങ്ങള്‍ക്കും കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള സ്കീം-1 പ്രകാരമുള്ള ഗ്രാന്റ് ഗ്രാമ പഞ്ചായത്തിന് ലഭിച്ചിട്ടില്ല. നിലവില്‍ കുടുംബാരോഗ്യ കേന്ദ്രത്തിനും 4 ഉപ കേന്ദ്രങ്ങള്‍ക്കും കെട്ടിടങ്ങളുണ്ട്. കൂടാതെ ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള കുടുംബാരോഗ്യ കേന്ദ്രമായതിനാല്‍ സ്കീം-2 പ്രകാരമുള്ള ഗ്രാന്റ് 25 ലക്ഷം രൂപ ലഭ്യമായിട്ടുമുണ്ട്. ഗ്രാന്റ് വിനിയോഗ പുരോഗതി/ ഫലപ്രാപ്തി ദിനം പ്രതി 800 നും 900 നും ഇടയില്‍ രോഗികള്‍ MORNING & Evening ഒ.പി.യിലായി കുടംബാരോഗ്യ കേന്ദ്രത്തില്‍ ചികിത്സക്കായി എത്തുന്നുണ്ട്. 5 ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകുന്നുണ്ട്. . കൂടാതെ 2 പാലിയേറ്റീവ് യൂണിറ്റുകളുമുണ്ട്. ബ്ലോക്ക് തലത്തിലുള്ള Public Health Unit ഈ കുടുംബാരോഗ്യ കേന്ദ്രത്തിലാണ് പ്രവര്‍ത്തിക്കുന്നത്. Fully Automated Analyser , Electrolyte Analyser എന്നിവ ഉള്ളത് കൊണ്ട് ലാബില്‍ ഒരേ സമയം തന്നെ കൂടുതല്‍ രോഗ നിര്‍ണ്ണയങ്ങള്‍ നടത്താന്‍ സൗകര്യമുണ്ട്. അത് കൊണ്ട് തന്നെ ഹെല്‍ത്ത് ഗ്രാന്റിനത്തില്‍ ലഭിക്കുന്ന തുക രോഗ നിര്‍ണ്ണയ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ആശുപത്രി വഴി പ്രദാനം ചെയ്യുന്ന സേവനങ്ങളുടെ ഗുണമേന്മ വര്‍ദ്ധിപ്പിക്കുന്നതിനും ഉപയോഗപ്പെടുത്താന്‍ ഗ്രാമ പഞ്ചായത്ത് ശ്രദ്ധിക്കുന്നുണ്ട്. സാമ്പത്തിക വര്‍ഷാവസാനം ലഭിച്ച ഗ്രാന്റ് തുകയും അതിന്റെ പലിശയും മാത്രമാണ് അക്കൗണ്ടില്‍ അവശേഷിക്കുന്നത്. സാമ്പത്തിക വർഷത്തിന്റെ അവസാനത്തിൽ ഫണ്ട് ലഭിക്കുന്ന സാഹചര്യങ്ങളിൽ, അടുത്ത സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ തന്നെ പ്രോജക്ടുകൾ ആവിഷ്കരിച്ച് സമയബന്ധിതമായി ഫണ്ട് വിനിയോഗിക്കാന്‍ നടപടി സ്വീകരിക്കേണ്ടതാണ്.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-13 സുഖായുസ്സ്, ബാല്യം പദ്ധതി-വിവരങ്ങൾ പൂർണ്ണമല്ല | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
മെഡിക്കൽ ഓഫീസർ( ആയുർവേദം) നിർവഹണം നടത്തിയ മുകളിൽ പരാമർശിച്ച സുഖായുസ്സ് – പാലിയേറ്റീവ് പരിചരണവും വൃദ്ധജനക്ഷേമ പ്രവർത്തനങ്ങളും, ബാല്യം എന്നീ പദ്ധതികളിൽ ഗുണഭോക്താക്കളെ തിരഞ്ഞെടുത്തതിന്റെ വിവരങ്ങളും ഗുണഭോക്താക്കളെ ഭരണ സമിതി അംഗീകരിച്ചതിന്റെ വിശദാംശങ്ങളും ലഭ്യമാക്കുവാൻ നൽകിയ ഓഡിറ്റ് എൻക്വയറിക്ക് (എൻക്വയറി നമ്പർ 10/14.07.2025) ഗുണഭോക്താക്കളുടെ ലിസ്റ്റ് പരിശോധനക്കായി ലഭ്യമാക്കി ആയതിന് ഭരണസമിതി അംഗീകാരം വാങ്ങിയിട്ടില്ലായിരുന്നെന്നും അടുത്ത പഞ്ചായത്ത് ബോർഡ് മീറ്റിങ്ങിൽ സമർപ്പിച്ച് അംഗീകാരം ലഭ്യമാക്കി ഓഡിറ്റിന്
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-14 സ്ഥാപനങ്ങൾ രജിസ്ട്രേഷൻ പുതുക്കാതെ പ്രവർത്തിക്കുന്നു. | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-15 തൊഴില്‍ നികുതി -അപാകതകള്‍ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
1994 ലെ കേരളാ പഞ്ചായത്ത് രാജ് നിയമത്തിലെ സെക്ഷൻ 204 പ്രകാരം ഒരു പഞ്ചായത്ത് പ്രദേശത്ത് ഒരു അര്‍ദ്ധവര്‍ഷത്തിൽ അറുപത് ദിവസത്തിൽ കുറയാതെ ഇടപാടു നടത്തുന്ന ഏതൊരു സ്ഥാപനത്തിൽ നിന്നും ,ബിസിനസ് നടത്തുകയോ തൊഴിലിലോ കലയിലോ ജോലിയിലോ ഏര്‍പ്പെടുകയോ പൊതുവായോ സ്വകാര്യമായോ ഉദ്യോഗം വഹിക്കുകയോ ചെയ്യുന്ന ഏതൊരാളില്‍ നിന്നും തൊഴിൽ നികുതി ചുമത്താവുന്നതാണ് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഗ്രാമപഞ്ചായത്തിലെ തൊഴില്‍ നികുതി രജിസ്റ്ററും റിട്ടേണുകളും പരിശോധിച്ചതിൽ ശ്രദ്ധയില്‍പ്പെട്ട അപാകതകൾ ചുവടെ ചേര്‍ക്കുന്നു.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-16 ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെ സ്കൂൾ പ്രവർത്തിക്കുന്നു. | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ 30.12.2016ലെ 792455/ഇ.ഡബ്ല്യു.3/2016/ത.സ്വ.ഭ.വ നമ്പർ സർക്കുലർ പ്രകാരം പ്രീ പ്രൈമറി ഉള്‍പ്പെടെയുള്ള എല്ലാ സർക്കാർ/ എയ്ഡഡ്/ നോണ്‍ എയ്ഡഡ് സ്കൂളുകളും പ്രവർത്തനം ആരംഭിക്കുന്നതിന് മുമ്പായി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധമായും കൈവരിക്കേണ്ടതാണെന്നും, ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലാതെ സ്കൂളുകള്‍ പ്രവർത്തിക്കുന്നില്ലെന്ന് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ മേധാവി ഉറപ്പാക്കേണ്ടതാണ് എന്നും നിർദ്ദേശിച്ചിട്ടുണ്ട്.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-17 ഹോമിയോ- മരുന്ന് വാങ്ങല്‍ പദ്ധതിയിലെ അപാകതകൾ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
മെഡിക്കല്‍ ഓഫീസർ, ഹോമിയോ നിര്‍വഹണം നടത്തിയ ഹോമിയോ ഡിസ്പെൻസറിക്ക് മരുന്ന് വാങ്ങൽ പദ്ധതിയുടെ ഫയൽ പരിശോധിച്ചതിൽ കണ്ടെത്തിയ വിവരം താഴെ കൊടുക്കുന്നു.
ഹോംകോ-യിൽ നിന്ന് മുഴുവൻ മരുന്നുകളും ലഭ്യമാക്കി സ്റ്റോക്കിലെടുത്തതിന്റെ വിവരങ്ങള്‍ ആവശ്യപ്പെട്ടു നല്കിയ ഓഡിറ്റ് എൻക്വയറി നമ്പർ 23/16.07.2025-ന് മറുപടി ലഭ്യമാക്കിയിട്ടില്ല. മരുന്നുകള്‍ പൂർണ്ണമായും ലഭ്യമാക്കി സ്റ്റോക്കിലെടുത്ത് ആയതിന്റെ വിശദാംശങ്ങള്‍ പരിശോധനക്കായി ലഭ്യമാക്കേണ്ടതാണ്.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-18 ഹോമിയോ- എച്ച്.എം.സി രൂപീകരിച്ച് വിവരം അറിയിക്കേണ്ടതാണ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
1994 ലെ കേരള പഞ്ചായത്ത് രാജ് നിയമം 173 എ വകുപ്പ് പ്രകാരം പഞ്ചായത്തിന് കൈമാറിയ ഓരോ പൊതുജനാരോഗ്യസ്ഥാപനത്തിനും വേണ്ടി ചെയര്മാൻ ഉള്‍പ്പെടെ പതിനഞ്ച് അംഗങ്ങളില്‍ കവിയാതെയുളള ഒരു മാനേജിംഗ് കമ്മിറ്റി, നിര്‍ണ്ണയിക്കപ്പെട്ട പ്രകാരം രൂപീകരിക്കേണ്ടതാണെന്ന് വ്യവസ്ഥ ചെയ്തിരിക്കുന്നു. അതനുസരിച്ച് 27.08.03 ലെ ജി.ഒ.(പി.).259/03/തസ്വഭവ (എസ്.ആര്.ഒ.നമ്പര്‍ 837/03) എന്ന വിജ്ഞാപനപ്രകാരം 2003 ലെ കേരള പഞ്ചായത്ത് രാജ് (പൊതുജനാരോഗ്യസ്ഥാപനങ്ങള്ക്കുവേണ്ടിയുളള മാനേജിംഗ് കമ്മിറ്റികള്‍) ചട്ടങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ഇതു പ്രകാരം പെരുവള്ളൂർ ഗ്രാമപഞ്ചായത്തില്‍ 07.03.2024-ല്‍ നിലവില്‍ വന്ന ഹോമിയോ ഡിസ്പെൻസറിയില് എച്ച്.എം.സി. രൂപീകരിച്ചിട്ടുണ്ടെങ്കില്‍ ആയതിന്റെ വിവരം ലഭ്യമാക്കുവാൻ വേണ്ടി നല്കിയ ഓഡിറ്റ് എൻക്വയറി നമ്പർ 24/16.07.2025-ന് മറുപടി ലഭ്യമാക്കിയിട്ടില്ല. എച്ച്.എം.സി. രൂപീകരിക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിച്ചു വരികയാണെന്നും ഉടനെ കമ്മിറ്റി രൂപീകരിക്കുമെന്നും എക്സിറ്റ് മീറ്റിങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചിട്ടുണ്ട്. തുടർ വിവരങ്ങൾ ഓഡിറ്റിനെ അറിയിക്കേണ്ടതും വാർഷിക കണക്കുകൾ യഥാസമയം ഓഡിറ്റിന് ലഭ്യമാക്കേണ്ടതുമാണ്.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-19 കെട്ടിടത്തിന്റെ തരം പരിശോധിക്കാതെ ലൈസൻസ് അനുവദിച്ചു-ചട്ട ലംഘനം, വസ്തു നികുതി നഷ്ടം. | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2011-ലെ കേരള പഞ്ചായത്ത് രാജ് (വസ്തുനികുതി സേവന ഉപനികുതിയും സര്‍ചാര്‍ജും) ചട്ടങ്ങള്‍, ചട്ടം 17 (1) പ്രകാരം ഒരു കെട്ടിടത്തിന്റെ വസ്തുനികുതി നിര്ണ്ണയിക്കപ്പെട്ടതിനുശേഷം കെട്ടിടത്തിന്റെ തറവിസ്തീര്ണ്ണത്തിലോ ഉപയോഗക്രമത്തിലോ കെട്ടിട ഉടമ വരുത്തുന്ന ഏതൊരു മാറ്റവും മുപ്പതുദിവസത്തിനകം രേഖാമൂലം സെക്രട്ടറിയെ അറിയിക്കേണ്ടതും പുതുക്കിയ വസ്തുനികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതുമാണ്. ചട്ടം 17(2) പ്രകാരം ഇപ്രകാരമുള്ള ബാദ്ധ്യത കെട്ടിട ഉടമ നിറവേറ്റാത്ത പക്ഷം സെക്രട്ടറിക്ക് അയാളുടെ മേല്‍ 1000/- രൂപ അല്ലെങ്കില്‍ പുതുക്കിയ വസ്തുനികുതി നിര്‍ണ്ണയം മൂലമുണ്ടാകുനന നികുതി വര്‍ദ്ധനവ് ഏതാണ് അധികമെങ്കില്‍ അത് പിഴയായി ചുമത്താവുന്നതാണ്. ഉപചട്ടം 3 ല്‍ ഇപ്രകാരം 1 -ാം ഉപചട്ട പ്രകാരമുള്ള മാറ്റത്തിന്റെ അടിസ്ഥാനത്തില്‍ കെട്ടിടത്തിന്റെ വാര്‍ഷിക വസ്തുനികുതി അതാത് വര്‍ഷാരംഭം മുതല്‍ പ്രാബല്യത്തോടെ സെക്രട്ടറി പുനര്നിര്ണ്ണയിക്കേണ്ടതും അതിനനുസരിച്ച് വസ്തുനികുതി നിര്‍ണ്ണയ രജിസ്റ്ററിലും വസ്തുനികുതി ഡിമാന്റ് രജിസ്റ്ററിലും ഭേദഗതി വരുത്തേണ്ടതും കെട്ടിട ഉടമക്ക് പുതുക്കിയ ഡിമാന്റ് നോട്ടീസ് നല്‍കേണ്ടതുമാണെന്ന് വ്യക്തമാക്കുന്നുണ്ട്. ലൈസൻസ് രജിസ്റ്റർ, ലൈസൻസ് അപേക്ഷകൾ, സഞ്ചയ സ്ഫോറ്റ് വെയര്‍ എന്നിവ പ്രകാരം, 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഗ്രാമപഞ്ചായത്ത് പരിധിയിൽ ലൈസൻസ് അനുവദിച്ചിട്ടുള്ള ചില വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളുടെ വിനിയോഗ ഗണം തരം മാറ്റാതെ ഉപയോഗിക്കുന്നതായി കാണുന്നു.
അപാകതക്ക് വിശദീകരണവും പഞ്ചായത്ത് പരിധിയിൽ ലൈസൻസ് അനുവദിച്ച മുഴുവൻ സ്ഥാപനങ്ങളുടേയും ഉപയോഗക്രമം പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ടെങ്കിൽ ആയതിന്റെ വിശദാംശങ്ങളും ലഭ്യമാക്കുവാൻ വേണ്ടി നല്കിയ ഓഡിറ്റ് എൻക്വയറി നമ്പർ 45/19.07.2025-ന് മറുപടി ലഭ്യമായിട്ടില്ല.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-20 ടര്‍ഫുകള്‍ - നമ്പര്‍ നല്കി വസ്തു നികുതി ചുമത്തിയിട്ടില്ല. | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
GO(P)No. 25/2023/LSGD തിയ്യതി 05.04.2023 -ലെ ക്രമ നമ്പര്‍ 6d പ്രകാരം ടര്‍ഫുകള്‍/സ്വിമ്മിംഗ് പൂളുകള്‍ (ഫീസ് നല്കി പൊതുജനങ്ങള്‍ക്ക് പ്രവേശിക്കാവുന്നവ/വാണിജ്യസ്വഭാവത്തോട് കൂടിയവ) എന്നിവക്ക് വസ്തു നികുതി ചുമത്തേണ്ടതാണ് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. 2023 ലെ വസ്തുനികുതി പരിഷ്കരണ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള, ഗ്രാമപഞ്ചായത്തിന്റെ അന്തിമ വിജ്ഞാപനം നമ്പര്‍ 400906/PTRV01/GPO/2023/3024 തിയതി 20.09.2023 പ്രകാരം 30 രൂപ അടിസ്ഥാന വസ്തു നികുതി നിശ്ചയിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് പരിധിയിലെ വാര്‍ഡുകളില്‍ പ്രവര്‍ത്തിക്കുന്ന ടര്‍ഫുകളുടെ വിവരവും വസ്തു നികുതി ചുമത്തിയതിന്റെ വിവരവും ലഭ്യമാക്കുന്നതിന് നല്കിയ ഓഡിറ്റ് എന്‍ക്വയറിക്ക് (33/17.07.2025) ലഭ്യമാക്കിയ ടര്‍ഫുകള്‍/സ്വിമ്മിംഗ് പൂളുകള്‍ എന്നിവയുടെ വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
മേല്‍ പട്ടികയിലെ ക്രമ നമ്പര്‍ 3 പ്രകാരമുള്ള ടര്ഫിന് നമ്പര്‍ അനുവദിച്ച് നികുതി നിര്‍ണ്ണയിച്ച് വിശദാംശങ്ങള്‍ ലഭ്യമാക്കേണ്ടതാണ്.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-21 അനധികൃത കെട്ടിടം-നികുതി കുടിശ്ശിക നിലനില്ക്കുന്നു | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2011ലെ കേരള പഞ്ചായത്ത് രാജ് (വസ്തു നികുതിയും സേവന ഉപനികുതിയും സര്‍ചാര്‍ജ്ജും) ചട്ടങ്ങള്‍, ചട്ടം 20(1) പ്രകാരം നിയമാനുസൃതമല്ലാതെ നിര്‍മ്മിക്കപ്പെട്ട കെട്ടിടങ്ങള്‍ക്ക് പ്രത്യേക നമ്പര്‍ നല്കി വിവരങ്ങള്‍ ഫോം 10ലുള്ള രജിസ്റ്ററില്‍ രേഖപ്പടുത്തേണ്ടതും ചട്ടം 20(2) പ്രകാരം ഈ നമ്പര്‍ നല്‍കുന്നത് 235 എഎ വകുപ്പ് പ്രകാരം(ചട്ടപ്രകാരമുള്ള വസ്തു നികുതിയും അതിന്റെ രണ്ടരട്ടി നികുതിയും ഈടാക്കുന്നത് സംബന്ധിച്ച്) വസ്തു നികുതി നിര്‍ണ്ണയിക്കുന്നതിന് വേണ്ടി മാത്രമാണ് എന്നും മറ്റ് യാതൊരു ആവശ്യങ്ങള്‍ക്കും ഗ്രാമപഞ്ചായത്തോ കെട്ടിട ഉടമയോ പ്രസ്തുത കെട്ടിട നമ്പര്‍ ഉപയോഗപ്പെടുത്താന്‍ പാടില്ലാത്തതുമാണ് എന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. നിയമാനുസൃതമല്ലാതെ നിര്‍മ്മിക്കപ്പെട്ട കെട്ടിടങ്ങള്‍ക്ക് 235 എഎ വകുപ്പ് പ്രകാരം നിര്‍ണ്ണയിച്ച വസ്തു നികുതി ആവശ്യപ്പെട്ട് കൊണ്ട് ഉടമകള്‍ക്ക് ഡിമാന്റ് നോട്ടീസ് അയക്കേണ്ടതും കെട്ടിടം പൊളിച്ച് മാറ്റുന്നത് വരെ ഇപ്രകാരം വസ്തു നികുതി നല്കുവാന് അയാള്‍ ബാധ്യസ്ഥനായിരിക്കുമെന്നും, ഇപ്രകാരം വസ്തു നികുതി ചുമത്തുന്നത് മൂലം ടി കെട്ടിടം ക്രമവല്‍ക്കരിക്കപ്പെട്ടതായി കണക്കാക്കാവുന്നതല്ല എന്നം നിയമാനുസൃതമല്ലാതെ നിര്‍മ്മിക്കപ്പെട്ട കെട്ടിടം പൊളിച്ച് മാറ്റുന്നത് വരെ ഉടവസ്ഥനെതിരെ നടപടിയെടുക്കുന്നതിന് ഇത് തടസ്സമാവില്ലെന്നും ഡിമാന്റ് നോട്ടീസില്‍ രേഖപ്പെടുത്തേണ്ടതാണെന്നും ചട്ടം 20(3) ലും വ്യക്തമാക്കിയിട്ടുള്ളതാണ്. ചട്ടം 20(4) പ്രകാരം നിയമാനുസൃതമല്ലാതെ നിര്‍മ്മിച്ചതും പ്രത്യേക കെട്ടിട നമ്പര്‍ നല്കപ്പെട്ടതും 235 ഡബ്ല്യിയു വകുപ്പ് പ്രകാരമുള്ള നടപടിക്ക് വിധേയമാക്കേണ്ടതുമായ കെട്ടിടങ്ങള്‍ കച്ചവടത്തിനായോ വ്യാപാരത്തിനായോ വ്യവസായാവശ്യത്തിനായോ മറ്റേതെങ്കിലും ആവശ്യത്തിനായോ ഉപയോഗപ്പെടുത്തുന്നതിന് ഗ്രാമപഞ്ചായത്ത് അനുമതിയോ ലൈസന്‍സോ നല്കാന് പാടുള്ളതല്ല എന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. സഞ്ചയ, ഗ്രാമപഞ്ചായത്തിലെ അനധികൃത കെട്ടിടങ്ങളുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തിയ രജിസ്റ്റര്‍ എന്നിവ പരിശോധിച്ചതില്‍ ഗ്രാമപഞ്ചായത്തില്‍ 18 ാം വാര്‍ഡില്‍ UA നമ്പര്‍ അനുവദിച്ച പാര്‍പ്പിടേതര കെട്ടിടത്തിന്റെ വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
മേല്‍ കെട്ടിടത്തിന്റെ നിലവിലെ സ്ഥിതിവിവരം, ആയത് എന്തെങ്കിലും ആവശ്യങ്ങള്‍ക്ക് നിലവില്‍ ഉപയോഗപ്പെടുത്തുന്നുണ്ടോ എന്നതും കെട്ടിടത്തിന്റെ വസ്തു നികുതി കുടിശ്ശിക സംബന്ധിച്ചും വിശദാംശങ്ങള്‍ ലഭ്യമാക്കുന്നതിനായി നല്കിയ ഓഡിറ്റ് എൻക്വയറിക്ക് (41/18.07.2025) കെട്ടിടം നിലവില്‍ ആവശ്യങ്ങള്‍ക്കായൊന്നും ഉപയോഗിക്കുന്നില്ലായെന്ന് മറുപടി ലഭ്യമാക്കി. കൂടാതെ കെട്ടിടത്തിന് 2022-23 ഒന്നാം അര്‍ദ്ധവര്‍ഷം മുതലുള്ള വസ്തുനികുതി കുടിശ്ശിക ഉണ്ടെന്നും ആയത് ഈടാക്കുന്നതിന് ഓണ്‍ലൈന്‍ റവന്യൂറിക്കവറി ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അറിയിച്ചു. 2024-25 സാമ്പത്തിക വര്‍ഷത്തെ അസ്സെസ്മെന്റ് രജിസ്റ്റര്‍ സഞ്ചയയില്‍ പരിശോധിച്ചതില്‍ മേല്‍ കെട്ടിടത്തിന് ലൈബ്രറി സെസ്സ് അടക്കം ആകെ 6,79,558/- രൂപ കുടിശ്ശിക ഉണ്ട്.)
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-22 അണ്‍എയ്ഡഡ് വിദ്യഭ്യാസ സ്ഥാപനത്തിന്റെ വസ്തുനികുതി പുന:സ്ഥാപിച്ചില്ല | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
28.03.2023ലെ നമ്പര്‍ 15(2) ലെഗ് എ2/2023/നിയമം സര്‍ക്കാര്‍ ഉത്തരവ് പ്രകാരം അണ്‍എയ്ഡഡ് സ്കൂളുകള്‍ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ അംഗീകൃത വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് (സര്‍ക്കാര്‍, എയ്ഡഡ് ഒഴികെ) അനുവദിച്ച് വന്നിരുന്ന വസ്തുനികുതിയിളവ് 01.04.2023 പ്രാബല്യത്തില്‍ ഒഴിവാക്കിയിട്ടുള്ളതാണ്. നിലവില്‍ കേരള പഞ്ചായത്ത് രാജ് ആക്ട് 207 ബി.എ വകുപ്പ് പ്രകാരം ഹയര്‍ സെക്കണ്ടറി തലം വരെയുള്ള അണ് എയ്ഡഡ് സ്കൂളുകള്‍ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ അംഗീകൃത വിദ്യഭ്യാസ സ്ഥാപനങ്ങളുടെ വസ്തു നികുതി ഈടാക്കേണ്ടതാണ്. എന്നാല്‍ ഗ്രാമപഞ്ചായത്തിലെ ചുവടെ ചേര്‍ത്ത സര്‍ക്കാര്‍ അംഗീകൃത അണ്‍എയ്ഡഡ് വിദ്യഭ്യാസ സ്ഥാപനങ്ങളുടെ വസ്തു നികുതി വിവരങ്ങള്‍ പരിശോധിച്ചതില്‍, ടി കെട്ടിടങ്ങളുടെ വസ്തു നികുതി 01.04.2023 പ്രാബല്യത്തില്‍ പുന:സ്ഥാപിച്ചിട്ടില്ല എന്ന് കാണുന്നു. നികുതി ഒഴിവാക്കപ്പെട്ട കെട്ടിടമായാണ് നില നില്‍ക്കുന്നത്. കെട്ടിട വിവരങ്ങള്‍ ചുവടെ പട്ടികയില്‍ ചേര്‍ക്കുന്നു.
അപാകതക്ക് വിശദീകരണം ലഭ്യമാക്കുന്നതിനായി നല്കിയ ഓഡിറ്റ് എന്‍ക്വയറിക്ക് (42/19.07.2025, 46/20.07.2025) കേരള പഞ്ചായത്ത് രാജ് ആക്ട് 207 ബി.എ വകുപ്പ് പ്രകാരമാണ് മേല്‍ സ്കൂളുകള്‍ക്ക് വസ്തുനികുതി ഇളവ് നല്‍കിയതെന്നും പരാമര്‍ശിച്ച സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നികുതി ഈടാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതാണെന്നും മറുപടി ലഭ്യമാക്കി. നികുതി പുനര്‍നിര്‍ണ്ണയിച്ച് വിവരങ്ങള്‍ ലഭ്യമാക്കേണ്ടതും ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവന്‍ അണ്‍എയ്ഡഡ് സ്കൂളുകള്‍ക്കും വസ്തു നികുതി ഈടാക്കുന്നുണ്ടന്നും ഉറപ്പുവരുത്തേണ്ടതുമാണ്.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-23 ഗുണഭോക്തൃ വിഹിതം നീക്കിയിരിപ്പ്-വിശദാംശങ്ങള്‍ ലഭ്യമാക്കേണ്ടതാണ്. | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2024-25 വാര്‍ഷിക കണക്ക് B4 പ്രകാരം Beneficiary Contributions ഇനത്തില്‍ (320800101) 85,206 രൂപ നീക്കിയിരിപ്പ് ഉണ്ട്. ലെഡ്ജര്‍ പരിശോധിച്ചതില്‍ 01.04.2024 ന് മുന്നിരിപ്പായി 72,706 രൂപയും 31.03.2025 ന് നീക്കിയിരിപ്പായി 85,206 രൂപയും ഉണ്ട്. ഇത് ഏതെല്ലാം നിര്‍വ്വഹണോദ്യോഗസ്ഥര്‍ ഗുണഭോക്തൃ വിഹിതം പിരിച്ചെടുത്ത് ഗ്രാമപഞ്ചായത്തില്‍ അടവാക്കിയിട്ടുള്ളതാണെന്നും ആയത് നാളിതുവരെ ചെലവഴിക്കാതിരിക്കുന്നതിന് കാരണവും വ്യക്തമാക്കുന്നതിന് നല്കിയ ഓഡിറ്റ് എന്‍ക്വയറിക്ക് (22/16.07.2025) മറുപടി ലഭ്യമാക്കിയിട്ടില്ല. ഗുണഭോക്തൃ വിഹിതത്തിലെ നീക്കിയിരിപ്പിന് വിശദീകരണം ലഭ്യമാക്കേണ്ടതാണ്.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-24 അനധികൃത നിര്‍മ്മാണങ്ങള്‍-ഫീല്‍ഡ് പരിശോധന/പോസ്റ്റ് ഒക്കുപ്പന്‍സി ഓഡിറ്റ് വിവരങ്ങള്‍ ലഭ്യമാക്കേണ്ടതാണ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2011 കേരളാ പഞ്ചായത്ത് രാജ് (വസ്തു നികുതിയും സേവന ഉപനികുതിയും സര്‍ചാര്‍ജ്ജും) ചട്ടങ്ങളിലെ ചട്ടം 17 (1) പ്രകാരം ഒരു കെട്ടിടത്തിന്റെ വസ്തുനികുതി നിര്ണ്ണയിക്കപ്പെട്ടതിനുശേഷം കെട്ടിടത്തിന്റെ തറവിസ്തീര്ണ്ണത്തിലോ ഉപയോഗക്രമത്തിലോ കെട്ടിട ഉടമ വരുത്തുന്ന ഏതൊരു മാറ്റവും 30 ദിവസത്തിനകം രേഖാമൂലം സെക്രട്ടറിയെ അറിയിക്കേണ്ടതും പുതുക്കിയ വസ്തുനികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതുമാണ്. 2023ലെ വസ്തു നികുതി പുതുക്കി നിര്‍ണ്ണയിക്കല്‍ സംബന്ധിച്ച, സ.ഉ(കൈ) നം. 77/2023/LSGD തിയതി 22.03.2023 നമ്പര്‍ ഉത്തരവിലെ ക്രമ നമ്പര്‍ 7 നിര്‍ദ്ദേശം പ്രകാരവും മേല്‍ കാര്യം വ്യകതമാക്കിയിട്ടുണ്ട്. മേല്‍ ഉത്തരവിലെ ക്രമ നം. 10 നിര്‍ദ്ദേശം പ്രകാരം കെട്ടിട ഉടമ വിവരം അറിയിച്ചാലും ഇല്ലെങ്കിലും കെട്ടിടങ്ങളുടെ ശരിയായ വിവരം ഫീല്‍ഡ് പരിശോധന നടത്തി സോഫ്റ്റ് വെയറില്‍ ചേര്‍ക്കേണ്ടതും ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മാറ്റം വന്ന കാലം മുതല്‍ നികുതി പുനര്നിര്ണ്ണയിക്കേണ്ടതും ഇതിനാവശ്യമായ പരിശോധനകള്‍ 30.06.2023 ന് മുമ്പായി പൂര്‍ത്തീകരിക്കേണ്ടതുമാണ് എന്ന് വ്യക്തമാക്കിയിരുന്നതുമാണ്. കേരളാ പഞ്ചായത്ത് കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ 2019 ചട്ടം 21 പ്രകാരം ഒക്യുപന്‍സി സര്‍ട്ടിഫിക്കറ്റ് അനുവദിച്ച് 2 വര്‍ഷത്തിനു ശേഷം ഏത് സമയത്തും സെക്രട്ടറിക്ക് രണ്ട് നിലകള്‍ വരെയുള്ള വാസഗൃഹങ്ങള്‍, 50 ച മീ വരെയുള്ള വാണിജ്യകെട്ടിടങ്ങള്‍, ആരാധനാകെട്ടിടങ്ങള്, G1, G2, I ഒക്യുപന്സികള് എന്നിവ ഒഴികെയുള്ള കെട്ടിടങ്ങള്‍ക്ക് പോസ്റ്റ് ഒക്യുപന്‍സി ഓഡിറ്റ് നടത്തേണ്ടതാണ് എന്ന് വ്യക്തമാക്കുകയും, തദ്ദേശ സ്വയംഭരണ വകുപ്പിന്റെ 04.01.2019ലെ സര്‍ക്കുലര്‍ നം. ആര്.എ.1/20/2018-ത.സ്വ.ഭ.വ സര്‍ക്കുലര്‍ പ്രകാരം ചട്ടപ്രകാരം കെട്ടിടങ്ങളുടെ പാര്‍ക്കിംഗിനായി നീക്കിവെച്ച സ്ഥലം മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നില്ല എന്നത് പരിശോധനയില്‍ ഉറപ്പാക്കാന്‍ ഒക്കുപ്പന്‍സി നല്കുമ്പോള് കംപ്ലീഷന്‍ പ്ലാനിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് അപേക്ഷകന് നല്‍കേണ്ടതാണെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. കെട്ടിട നമ്പര്‍/ഒക്കുപ്പന്‍സി അനുവദിക്കപ്പെട്ട കെട്ടിടങ്ങളിലെ അനധികൃത നിര്‍മ്മാണങ്ങള്‍/മാറ്റങ്ങള്‍ കണ്ടെത്തി യഥാസമയം തുടര്‍നടപടി സ്വീകരിക്കേണ്ടത് സംബന്ധിച്ചാണ് മേല്‍ ചട്ടങ്ങളും സര്‍ക്കാര്‍ ഉത്തരവുകളും സര്‍ക്കുലറും നിര്‍ദ്ദേശങ്ങളും വ്യക്തമാക്കിയിട്ടുള്ളത്. ആയവ പ്രകാരം ഗ്രാമപഞ്ചായത്ത് പരിധിയില്‍ എത്ര കെട്ടിടങ്ങള്‍ക്ക് ഫീല്‍ഡ് പരിശോധന നടത്തി നികുതി പുനര്‍നിര്‍ണ്ണയം നടത്തിയിട്ടുണ്ടെന്നും എത്ര കെട്ടിടങ്ങള്‍ക്ക് പോസ്റ്റ് ഓഡിറ്റ് നടത്തിയിട്ടുണ്ടെന്നും, കെട്ടിടങ്ങള്‍ക്ക് മാറ്റം വന്നിട്ടുള്ളതായി പരിശോധനയില്‍ കണ്ടെത്തി തുടര്‍നടപടി സ്വീകരിച്ചിട്ടുണ്ടെങ്കില്‍ ആയത് സംബന്ധിച്ച വിവരങ്ങളും രേഖകള്‍ സഹിതം ലഭ്യമാക്കുന്നതിനായി നല്കിയ ഓഡിറ്റ് എൻക്വയറിക്ക് (16/15.07.2025) പഞ്ചയാത്തിലെ മുഴുവന്‍ കെട്ടിടങ്ങളും അളന്ന് കൂട്ടിച്ചേര്‍ത്തവ കണ്ടെത്തിയിട്ടുള്ളതാണെന്നും സഞ്ചയ സോഫ്റ്റ് വെയറില്‍ അപ്ഡേഷന് വരാത്തതിനാല്‍ നികുതി ഭേദഗതി ചെയ്യാന്‍ സാധിച്ചിട്ടില്ലയെന്നും അറിയിച്ചു. നിലവില്‍ പഞ്ചായത്തിലെ മുഴുവന്‍ കെട്ടിടങ്ങളേയും അളന്ന് ജി ഐ എസ് മാപ്പിംഗ് ചെയ്യുന്നതിന് ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് സൊസൈറ്റിയുമായി ഉടമ്പടിയിലേര്‍പ്പെട്ട് നടപടി സ്വീകരിച്ചുവരുന്നുണ്ടെന്നും മറുപടി ലഭ്യമാക്കി.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-25 സ്ടീറ്റ് മെയിന്‍ സ്ഥാപിക്കല്‍ -പദ്ധതി നടത്തിപ്പിലെ അപാകതകള്‍ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
സെക്രട്ടറി നിര്‍വ്വഹണം നടത്തിയ സ്ടീറ്റ് മെയിന്‍ സ്ഥാപിക്കല്‍ (195/25) എന്ന പദ്ധതി പ്രകാരം 1545759 രൂപ അടങ്കലില്‍ 15,44,431 (വികസന ഫണ്ട് ജനറല്‍) രൂപ താഴെ പറയും പ്രകാരം കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡില്‍ നിക്ഷപിച്ചിട്ടുണ്ട്.
1. സര്‍ക്കുലര്‍ നമ്പര്‍ ഡി.എ2/881/2018/ത.സ്വ.ഭ.വ തിയതി 28.12.2018 പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഡെപ്പോസിറ്റ് പ്രവര്‍ത്തികള്‍ക്ക് തുക നിക്ഷേപിക്കുന്നത് കൃത്യമായ എസ്റ്റിമേറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കണമെന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ട്. എന്നാല്‍ ഗ്രാമ പഞ്ചായത്ത് പ്രസ്തുത തുക കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡില്‍ നിക്ഷേപിച്ചതിനാധാരമായ വിശദമായ എസ്റ്റിമേറ്റ് ഫയലില്‍ ലഭ്യമല്ല.ആകെ 1544431 രൂപ നല്‍കിയിട്ടുണ്ടെങ്കിലും 498672 രൂപയുടെ എസ്റ്റിമേറ്റ് മാത്രമാണ് ഫയലില്‍ ലഭ്യമായിട്ടുള്ളത്. 2. സര്‍ക്കാര്‍ ഉത്തരവ് (കൈ)84/2022 ത.സ്വ.ഭ.വ തിയതി.19.4.22 പദ്ധതി മാര്‍ഗ്ഗരേഖ ഖണ്ഡിക 12.2.ഡി(Iv) പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഡെപ്പോസിറ്റ് പ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ വേണ്ട നടപടികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ സ്വീകരിക്കേണ്ടതും നിക്ഷേപ പ്രവൃത്തികളുടെ പരോഗതി ഡി.പി.സി പ്രതിമാസം വിലയിരുത്തേണ്ടതും നിര്‍വ്വഹണ ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കേണ്ടതുമാണ് എന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ട്. എന്നാല്‍ ഗ്രാമ പഞ്ചായത്ത് പ്രസ്തുത നിക്ഷേപ പ്രവൃത്തികളുടെ 498672 രൂപയുടെ വിനിയോഗ സാക്ഷ്യപത്രം ഹാജരാക്കുകയോ പ്രവൃത്തിയുടെ പുരോഗതി വിവരം ആരായുകയോ ചെയ്തതായി കാണുന്നില്ല. 10,45,759 രൂപയുടെ വിനിയോഗ സാക്ഷ്യപത്രം മാത്രമാണ് ലഭ്യമായിട്ടുള്ളത്. 3. കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡുമായി ഗ്രാമ പഞ്ചായത്ത് ഈ പദ്ധതിക്കായി ചമച്ച 23.9.24 ലെ കരാര്‍ നമ്പര്‍ വ്യവവസ്ഥ 8 പ്രകാരം ഒരുവര്‍ഷത്തിനകം പ്രവര്‍ത്തി പൂര്‍ത്തീകരിച്ച് കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡ് ഗ്രാമ പഞ്ചായത്തിന് വിനിയോഗസാക്ഷ്യപത്രം നല്‍കേണ്ടതായിരുന്നു. എന്നാല്‍ നാളിതുവരെ പ്രവൃത്തി പുര്‍ത്തീകരിച്ച് വിനിയോഗസാക്ഷ്യപത്രം നല്‍കിയിട്ടില്ല. ഈ വിഷയം ഉന്നയിച്ച് നല്കിയ ഓഡിറ്റ് എന്‍ക്വയറി നമ്പര്‍ 4/11.7.2025 ന് നല്കിയ മറുപടിയില്‍ പൂര്‍ത്തീകരണ വിവരം ലഭ്യമാക്കുന്നതാണ് എന്ന് അറിയിച്ചു.പൂര്‍ത്തീകരണ വിവരം ലഭ്യമാക്കുന്നത് വരെ ചെലവ് തുക 498672രൂപ തടസ്സം ചെയ്യുന്നു.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-26 എസ്.എസ്.കെ വിഹിതം - പ്രൊജക്ട് നടത്തിപ്പില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിച്ചില്ല | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
സെക്രട്ടറി നിര്‍വഹണം നടത്തിയ എസ്.എസ്.എ വിഹിതം അടവാക്കല്‍ എന്ന പ്രൊജക്ടുകള്‍ മുഖേന താഴെ പറയും പ്രകാരം ₹ 12,00,000 State Project Officer SSK ക്ക് നല്‍കിയിട്ടുണ്ട്.
പ്രൊജക്ട് നടത്തിപ്പ് രേഖകള്‍ പരിശോധിച്ചതില്‍ താഴെ പരാമര്‍ശിക്കുന്ന അപാകതകള്‍ കണ്ടെത്തി.
ഈ വിഷയം ഉന്നയിച്ച് നല്കിയ ഓഡിറ്റ് എന്‍ക്വയറി ഓഡിറ്റ് എൻക്വയറി നമ്പര്‍-5/11.07.2025 ന് നല്കിയ മറുപടിയില്‍ വിനിയോഗവിവരം ലഭ്യമാക്കുന്നതാണ് എന്ന് അറിയിച്ചു. വിശദമായ വിനിയോഗവിവരം ലഭ്യമാക്കുന്നത് വരെ ചെലവ് തുക 1200000 രൂപ തടസ്സം ചെയ്യുന്നു.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-27 കുഴല്‍കിണര്‍ മോട്ടാര്‍ സ്ഥാപിക്കല്‍ - വിനിയോഗ പൂര്‍ത്തീകരണ വിവരം ലഭ്യമല്ല | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
സെക്രട്ടറി നിര്‍വ്വഹണം നടത്തിയ ഗ്രാമ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിൽ കുഴല്‍കിണര്‍ മോട്ടാര്‍ സ്ഥാപിക്കല്‍ പദ്ധതികള്‍ മുഖേന താഴെ പറയും പ്രകാരം ഭൂജല വകുപ്പ് മലപ്പുറം ജില്ലാ ഓഫീസര്‍ക്ക് തുക നല്‍കിയിട്ടുണ്ട് എന്നാല്‍ നാളിതുവരെ പ്രസ്തുത പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചതിന്റെ വിവരം ഫയലില്‍ ലഭ്യമല്ല. വിശദ വിവരം ചുവടെ
സര്‍ക്കാര്‍ ഉത്തരവ് (കൈ)84/2022 ത.സ്വ.ഭ.വ തിയതി.19.4.22 പദ്ധതി മാര്‍ഗ്ഗരേഖ ഖണ്ഡിക 12.2.ഡി(Iv) പ്രകാരം ഡെപ്പോസിറ്റ് പ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ വേണ്ട നടപടികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ സ്വീകരിക്കേണ്ടതും നിക്ഷേപ പ്രവൃത്തികളുടെ പരോഗതി ഡി.പി.സി പ്രതിമാസം വിലയിരുത്തേണ്ടതും നിര്‍വ്വഹണ ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കേണ്ടതുമാണ് എന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ട്. എന്നാല്‍ ഗ്രാമ പഞ്ചായത്ത് പ്രസ്തുത നിക്ഷേപ പ്രവൃത്തികളുടെ വിനിയോഗ സാക്ഷ്യപത്രം ഹാജരാക്കുകയോ പ്രവൃത്തിയുടെ പുരോഗതി വിവരം ആരായുകയോ ചെയ്തതായി കാണുന്നില്ല.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-28 ഭവന നിര്‍മ്മാണം- പൂര്‍ത്തീകരണ വിവരം ലഭ്യമാക്കേണ്ടതാണ്. | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വി.ഇ.ഒ നിര്‍വഹണം നടത്തിയ ലൈഫ് പദ്ധതിയില്‍ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ എഗ്രിമെന്റ് വെച്ച് ധനസഹായം കൈപറ്റിയ താഴെ കൊടുത്തിട്ടുള്ള ഗുണഭോക്താക്കള്‍ നാളിതുവരെ ഭവന നിര്‍മ്മാണം പൂര്‍ത്തികരിച്ചിട്ടില്ലെന്ന് ലഭ്യമാക്കിയ രജിസ്റ്ററുകള്‍ പരിശോധിച്ചതില്‍ വ്യക്തമായി . വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. 1)പ്രൊജക്റ്റ് -ഭൂമിയുള്ള ഭവന രഹിതര്‍-ജനറല്‍(73/23)
2) പ്രൊജക്റ്റ് -ഭൂമിയുള്ള ഭവന രഹിതര്‍-ജനറല്‍(74/23
3) അഡ്വാന്‍സ് കൈപ്പറ്റി-ഭവന നിര്‍മ്മാണം ആരംഭിച്ചില്ല. 2022-23 വര്‍ഷത്തില്‍ ഭവന നിര്‍മ്മാണം എസ് സി പദ്ധതി പ്രകാരം കരാര്‍ ചമച്ച് (67/LH(SC)/2022-23) അഡ്വാന്‍സ് തുക 40000 രൂപ 30.08.2022(ബില്‍ നമ്പര്‍ 09/2022-23) കൈപ്പറ്റിയ സുചിത്ര W/O ശശിധരന് ,ആലക്കാപറമ്പില്‍ ഹൗസ് , വാര്‍ഡ് 5 എന്ന ഗുണഭോക്താവ് ഭവന നിര്‍മ്മാണം തുടങ്ങുകയോ തുടര്‍ ഗഡുക്കള്‍ കൈപ്പറ്റിയതാ2018px0യോ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടില്ല.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-29 വീട് വാസയോഗ്യമാക്കല്‍ പദ്ധതി- പൂര്‍ത്തീകരണ വിവരം ലഭ്യമാക്കേണ്ടതാണ്. | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വി.ഇ.ഒ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ വിവിധ വീട് വാസയോഗ്യമാക്കല്‍ പദ്ധതികള്‍ (ജനറല്‍, എസ് സി)പ്രകാരം 2022-23 സാമ്പത്തിക വര്‍ഷത്തില്‍ വീട് പുനരുദ്ധാരണത്തിന് അഡ്വാന്‍സ് തുക കൈപ്പറ്റിയ താഴെ പറയുന്ന ഗുണഭോക്താക്കള്‍ പ്രവൃത്തി പൂര്‍ത്തീകരിച്ചതായി കാണുന്നില്ല (ലഭ്യമാക്കിയ രജിസ്റ്റര്‍ പരിശോധിച്ചത് പ്രകാരം) . വിശദ വിവരം ചുവടെ ചേര്‍ക്കുന്നു.
മേല്‍ ഗുണഭോക്താക്കളുടെ വീട് വാസയോഗ്യമാക്കല്‍ പ്രവൃത്തി പൂര്‍ത്തിയാക്കി മുഴുവന്‍ തുകയും കൈപ്പറ്റിയിട്ടുണ്ടെങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കേണ്ടതാണ് എന്ന് അവശ്യപ്പെട്ട് കൊണ്ട് നല്കിയ ഓഡിറ്റ് എന്‍ക്വയറിക്ക് ( 37/17.07.2025) ക്രമ നമ്പര്‍ 1 ഗുണഭോക്താവ് നാളിതുവരെയായിട്ടും പ്രവൃത്തി പൂര്ത്തീകരിച്ചിട്ടില്ലായെന്നും നേരിട്ട് ബന്ധപ്പെട്ടതില്‍ ടിയാന് പൂര്‍ത്തീകരിക്കുന്നതിന് സാവകാശം തേടിയിട്ടുണ്ടെന്നും പൂര്ത്തീകരിക്കുന്നില്ലായെങ്കില് തുക തിരിച്ച് ഈടാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതാണെന്നും മറുപടി ലഭ്യമാക്കി. ക്രമ നമ്പര്‍ 2 ഗുണഭോക്താവ് പ്രവൃത്തി പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും 61000 രൂപയുടെ വാല്യൂവേഷന്‍ സര്‍ട്ടിഫിക്കറ്റ് ഓവര്‍സിയര്‍ നല്കിയിട്ടുണ്ടന്നും ആയത് പ്രകാരമുള്ള അവശേഷിക്കുന്ന തുക ടിയാന് നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതാണെന്നും അറിയിച്ചു.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-30 അംഗനവാടിക്ക് വിഹിതം നല്കല് - വിനിയോഗ പൂര്‍ത്തീകരണ വിവരം ലഭ്യമല്ല | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
സെക്രട്ടറി നിര്‍വ്വഹണം നടത്തിയ ഗ്രാമ പഞ്ചായത്തിലെ സിദ്ധീഖാബാദ് അങ്കണ്‍വാടി നിര്‍മ്മാണത്തിന് വിഹിതം നല്കല് എന്ന പദ്ധതി മുഖേന താഴെ പറയും പ്രകാരം എന്‍. ആര്.ഇ.ജി .എസ് മിഷന് ഡയറക്ടര്‍ക്ക് തുക കൈമാറിയിട്ടുണ്ടെങ്കിലും നാളിതുവരെ പ്രസ്തുത പ്രവൃര്‍ത്തി പൂര്‍ത്തീകരിച്ചതിന്റെ വിവരം ലഭ്യമല്ല. വിശദ വിവരം ചുവടെ
സര്‍ക്കാര്‍ ഉത്തരവ് (കൈ)84/2022 ത.സ്വ.ഭ.വ തിയതി.19.4.22 പദ്ധതി മാര്‍ഗ്ഗരേഖ ഖണ്ഡിക 12.2.ഡി(Iv) പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഡെപ്പോസിറ്റ് പ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ വേണ്ട നടപടികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ സ്വീകരിക്കേണ്ടതും നിക്ഷേപ പ്രവൃത്തികളുടെ പരോഗതി ഡി.പി.സി പ്രതിമാസം വിലയിരുത്തേണ്ടതും നിര്‍വ്വഹണ ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കേണ്ടതുമാണ് എന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ട്. എന്നാല്‍ ഗ്രാമ പഞ്ചായത്ത് പ്രസ്തുത നിക്ഷേപ പ്രവൃത്തികളുടെ വിനിയോഗ സാക്ഷ്യപത്രം ഹാജരാക്കുകയോ പ്രവൃത്തിയുടെ പുരോഗതി വിവരം ആരായുകയോ ചെയ്തതായി കാണുന്നില്ല. ഈ വിഷയം ഉന്നയിച്ച് നല്കിയ ഓഡിറ്റ് എന്‍ക്വയറി നമ്പര്‍ 8/14.7.25 ന് നല്കിയ മറുപടിയില്‍ പൂര്ത്തീകരണവിവരം ലഭ്യമാക്കുന്നതാണ് എന്ന് അറിയിച്ചു. പൂര്‍ത്തീകരണ വിവരം ലഭ്യമാക്കേണ്ടതാണ് . ആയത് വരെ ചെലവ് തുക 7,00,000 രൂപ തടസ്സം ചെയ്യുന്നു
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-31 പഞ്ചായത്ത് മീറ്റിംഗ് ഹാളിലേക്ക് സൗണ്ട് സിസ്റ്റം/പ്രൊജക്ടര്‍ വാങ്ങല്‍ - വിനിയോഗ പൂര്‍ത്തീകരണ വിവരം ലഭ്യമല്ല | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
സെക്രട്ടറി നിര്‍വ്വഹണം നടത്തിയ പഞ്ചായത്ത് മീറ്റിംഗ് ഹാളിലേക്ക് സൗണ്ട് സിസ്റ്റം/പ്രൊജക്ടര്‍ വാങ്ങല്‍ എന്ന പദ്ധതിക്കായി താഴെ പറയും പ്രകാരം തൃശൂര്‍ പൊതു മരാമത്ത് വകുപ്പ് ഇലക്ട്രോണിക്സ് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ക്ക് തുക നല്‍കിയിട്ടുണ്ട് . എന്നാല്‍ നാളിതുവരെ പ്രസ്തുത പ്രവൃത്തി പൂര്‍ത്തീകരിച്ചതിന്റെ വിവരം ലഭ്യമല്ല. വിശദ വിവരം ചുവടെ.
ഈ വിഷയം ഉന്നയിച്ച് നല്കിയ ഓഡിറ്റ് എന്‍ക്വയറി നമ്പര്‍ 18/15.7.25ന് നല്കിയ മറുപടിയില്‍ വിനിയോഗ വിവരം ലഭ്യമാക്കുന്നതാണ് എന്ന് അറിയിച്ചു. മേല്‍ തുകയുടെ പൂര്‍ത്തീകരണ/ വിനിയോഗ വിവരം ലഭ്യമാക്കേണ്ടതാണ്.ആയത് വരെ ചെലവ് തുക 2,50,000 രൂപ തടസ്സം ചെയ്യുന്നു.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-32 മുന്‍കൂര്‍ ക്രമീകരിച്ചില്ല | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ILGMS വൗച്ചര്‍ ,മുന്‍കൂര്‍ രജിസ്റ്റര്‍ എന്നിവ പരിശോധിച്ചതില്‍ ജീവനക്കാര്‍ക്കും നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്കും നല്കിയ താഴെ പറയുന്ന മുന്‍കൂര്‍ തുകകള്‍ നാളിതു വരെ ക്രമീകരിച്ചിട്ടില്ല. വിശദ വിവരം ചുവടെ.
ഈ വിഷയം ഉന്നയിച്ച് നല്കിയ ഓഡിറ്റ് എന്‍ക്വയറി നമ്പര്‍ 19/15.7.25 ന് മറുപടി നല്‍കിയിട്ടില്ല . മേല്‍ തുക ക്രമീകരിച്ച വിവരം ലഭ്യമാക്കേണ്ടതാണ്.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-33 ഹരിത കര്‍മ്മസേന ശേഖരിച്ച മാലിന്യങ്ങള്‍ കയറ്റി അയക്കല്‍ - പദ്ധതി നടത്തിപ്പിലെ അപാകതകള്‍ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
സെക്രട്ടറി നിര്‍വ്വഹണം നടത്തിയ ഹരിത കര്‍മ്മസേന ശേഖരിച്ച മാലിന്യങ്ങള്‍ കയറ്റി അയക്കല്‍- എന്ന പദ്ധതി മുഖേന ഗ്രാമ പഞ്ചായത്തിലെ ഹരിത കര്‍മ്മസേന ശേഖരിച്ച മാലിന്യങ്ങള്‍ കയറ്റി അയക്കുന്നതിന് കിലോഗ്രാമിന് 6.40 രൂപ നിരക്കില്‍ ഗ്രീന്‍ വേംസ് എക്കോസൊലൂഷന് എന്ന സ്ഥാപനത്തിന് 11,85,232 രൂപ നല്‍കിയിട്ടുണ്ട് .
ബന്ധപ്പെട്ട ഫയല്‍ പരിശോധിച്ചതില്‍ താഴെ പറയുന്ന അപാകതകള്‍ കാണുന്നു. 1.ഗ്രാമ പഞ്ചായത്ത് ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ,ടെണ്ടര്‍ ക്ഷണിച്ചതിന്റെ ഫയലുകള്‍ ലഭ്യമാക്കിയിട്ടില്ല. 2. എം.സി.എഫ് നേരിട്ട് സന്ദര്‍ശിച്ചതില്‍ മാലിന്യങ്ങള്‍ ഗ്രീന്‍ വേംസ് എക്കോസൊലൂഷന് യഥാസമയം നീക്കം ചെയ്യാതെ മഴ നനഞ്ഞ് എം.സി.എഫില്‍ കൂട്ടിയിട്ടതായി കണ്ടു. ഈ വിഷയം ഉന്നയിച്ച് നല്കിയ ഓഡിറ്റ് എന്‍ക്വയറി നമ്പര്‍ 49/18.7.25 ന് മറുപടി നല്‍കിയിട്ടില്ല. അപാകതകള്‍ പരിഹരിക്കേണ്ടതാണ്.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-34 ഡിജി കണക്റ്റ് -ഗ്രാമ പഞ്ചായത്ത് സോഷ്യല്‍ മീഡിയാ പ്രവര്‍ത്തനങ്ങള്‍- പദ്ധതി നടത്തിപ്പിലെ അപാകതകള്‍ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
സെക്രട്ടറി നിര്‍വ്വഹണം നടത്തിയ ഡിജി കണക്റ്റ് -ഗ്രാമ പഞ്ചായത്ത് സോഷ്യല്‍ മീഡിയാ പ്രവര്‍ത്തനങ്ങള്‍- എന്ന പദ്ധതി മുഖേന ഗ്രാമ പഞ്ചായത്തിന്റെ ക്ഷേമ പദ്ധതികളേയും വികസന പദ്ധതികളേയും സംബന്ധിക്കുന്ന വിവരങ്ങള്‍ സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ വഴി ജനങ്ങളുമായി പങ്കുവെക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവ് (സാധാ) നം 1035/2023/LSGD തീയതി.15.05.23 പ്രകാരം Digi Trace People Connect LLP എറണാംകുളം എന്ന സ്ഥാപനത്തിന് താഴെ പറയും വിധം തുക നല്‍കിയിട്ടുണ്ട്
ബന്ധപ്പെട്ട ഫയല്‍ പരിശോധിച്ചതില്‍ താഴെ പറയുന്ന അപാകതകള്‍ കാണുന്നു. 1.ഏറ്റവും കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്ത സ്ഥാപനത്തെ ഒഴിവാക്കി കൂടിയ നിരക്ക് ക്വാട്ട് ചെയ്ത സ്ഥാപനത്തെ തെരെഞ്ഞെടുത്തു. 24500 രൂപ അധിക ചെലവ് ഈ പദ്ധതിക്കായി ടെണ്ടര്‍ ക്ഷണിച്ചതില്‍ സര്‍ക്കാര്‍ ഉത്തരവ് (പി) 3/2013/SPD തിയതി. 21.8.2013 ന് വിരുദ്ധമായി പ്രൊക്യുര്‍മെന്റ് കമ്മറ്റി മിനുട്സില്‍ വ്യക്തമായ കാരണം രേഖപ്പെടുത്താതെ ഏറ്റവും കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്ത Horizone Media Paravur എന്ന സ്ഥാപനത്തെ തഴഞ്ഞ് കൂടുതല്‍ നിരക്ക് ക്വാട്ട് ചെയ്ത Digi Trace People Connect LLP എറണാംകുളം എന്ന സ്ഥാപനത്തെ തെരെഞ്ഞെടുക്കുക വഴി ഗ്രാമ പഞ്ചായത്തിന് 24500 രൂപ അധിക ചെലവ് ഉണ്ടായി.
2. ഗ്രാമ പഞ്ചായത്ത് Digi Trace People Connect LLP എറണാംകുളവുമായി ചമച്ച കരാര്‍ നമ്പര്‍ 10/3.1.25 വ്യവസ്ഥ 1 പ്രകാരം പ്രസ്തുത സ്ഥാപനം ഗ്രാമ പഞ്ചായത്തിന്റെ എല്ലാ വിവരങ്ങളും ഉള്‍പ്പെടുന്ന സംവേദനക്ഷമമായ ഒരു ഔദ്യോഗിക വെബ് സൈറ്റ് തയ്യാറാക്കി നല്‍കേണ്ടതാണ് എന്ന വ്യവസ്ഥ പാലിച്ചിട്ടില്ല. 3.മേൽ കരാറിലെ വ്യവസ്ഥ 2 പ്രകാരം ഗ്രാമ പഞ്ചായത്ത് നല്കുന്ന സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് 24*7 മണിക്കൂറും ഉപയോഗിക്കുന്നതിന് രണ്ടോ അതിലധികമോ പ്രാദേശിക ഭാഷകളില്‍ തയ്യാറാക്കിയിട്ടുള്ളതും പൊതുജനങ്ങള്‍ക്ക് ആയത് വഴി അപേക്ഷ സമര്‍പ്പിക്കാന്‍ സൗകര്യമുള്ളതുമായAI സപ്പോര്‍ട്ടോടു കൂടിയ വാട്ട്സ് ആപ്പ് ചാറ്റ് ബോട്ട് തയ്യാറാക്കി നല്‍കേണ്ടതുമാണ് എന്ന നിര്‍ദ്ദേശം പാലിച്ചിട്ടില്ല. 4.കരാര്‍ വ്യവസ്ഥ 4 പ്രകാരം ഗ്രാമ പഞ്ചായത്തിനുവേണ്ടി ഫേസ്ബുക്ക്,ഇന്‍സ്റ്റഗ്രാം,യുട്യൂബ് ചാനല്‍ ,വാടസ് ആപ്പ്, വാട്ട്സ് ആപ്പ് ചാറ്റ് ബോട്ട്, വെബ്സൈറ്റ് എന്നിവയില്‍ പേജ്,ചാനല്‍, ലോഗിന്‍ ഐഡി എന്നിവ തയ്യാറാക്കി നല്‍കേണ്ടതാണ് എന്ന വ്യവസ്ഥ പാലിച്ചിട്ടില്ല. 5.കരാര്‍ വ്യവസ്ഥ 12 പ്രകാരം കരാറിലെ വ്യവസ്ഥ 1,2,3,4, എന്നീ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്ന മുറക്കാണ് കരാര്‍തുകയുടെ 80% നല്‍കേണ്ടത് എന്നാല്‍ പ്രസ്തുത പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാതെയാണ് 119000 രൂപ കരാര്‍ സ്ഥാപനത്തിന് നല്‍കിയിട്ടുള്ളത്. ഈ വിഷയം ഉന്നയിച്ച് നൽകിയ ഓഡിറ്റ് എന്‍ക്വയറി നമ്പര്‍ 40/18.7.25 ന് ലഭ്യമാക്കിയ മറുപടിയില്‍ വെബ്സൈറ്റ് ഐ.ഡി ഹാജരാക്കി .എന്നാല്‍ പ്രസ്തുത വെബ്സൈറ്റുകളില്‍ പൊതുജനങ്ങള്‍ക്ക് ആയത് വഴി അപേക്ഷ സമര്‍പ്പിക്കുവാനും സര്‍ട്ടിഫിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യുവാനും സൗകര്യം ഏര്‍പ്പെടുത്തിയിട്ടില്ല. കരാര്‍ പ്രകാരമുള്ള മുഴുവന്‍ സൗകര്യങ്ങളും ലഭ്യമാക്കി വിവരം അറിയിക്കേണ്ടതാണ്. ആയത് വരെ ചെലവ് തുക 119000 രൂപ തടസ്സം ചെയ്യുന്നു.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-35 തെരുവ് വിളക്ക് സ്ഥാപിക്കല്‍ പദ്ധതി - അപാകതകള്‍ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
സെക്രട്ടറി നിര്‍വ്വഹണം നടത്തിയ വെളിച്ചം -പാതയോരങ്ങളില്തെരുവ് വിളക്ക് സ്ഥാപിക്കല്‍ എന്ന പദ്ധതിയില്‍ ഗ്രാമ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ സ്ടീറ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനായി ടെണ്ടര്‍ നടപടികള്‍ സ്വീകരിക്കാതെ ( 1 എണ്ണം സ്ഥാപിക്കുന്നതിന് 5750 രൂപ) ക്രൂസ് കാസര്‍കോട് എന്ന സ്ഥാപനത്തില്‍ നിന്നും 34 LED ബള്‍ബുകള്‍ (24W )സ്ഥാപിക്കുന്നതിനായി താഴെ പറയും പ്രകാരം തുക ചെലവഴിച്ചിട്ടുണ്ട്.
ബന്ധപ്പെട്ട ഫയല്‍ പരിശോധിച്ചതില്‍ താഴെ പറയുന്ന അപാകതകള്‍ കാണുന്നു. 1. ടെണ്ടര്‍ നടപടികള്‍ സ്വീകരിക്കാതെ സ.ഉ(സാധാ)1093/2017/തസ്വ.ഭവ തിയതി5.4.2017 നമ്പര്‍ ഉത്തരവ് പ്രകാരമാണ് ക്രുസിനെ പ്രസ്തുത പദ്ധതി ഏല്‍പ്പിച്ചിട്ടുള്ളത്. പ്രസ്തുത സര്‍ക്കാര്‍ ഉത്തരവില്‍ ക്രൂസിന്റെ അനുബന്ധ സ്ഥാപനമായ കേരള ഗ്രാമ ജ്യോതി ലൈറ്റിംഗ് പൂര്‍ണ്ണമായും സ്വന്തമായി നിര്‍മ്മിച്ച ഇലക്ട്രിക്കല്‍ അനുബന്ധ ഉപകരണങ്ങള്‍ മാത്രമേ നേരിട്ടു വാങ്ങുന്നതിന് അനുമതി നല്‍കിയിട്ടുള്ളൂ. എന്നാല്‍ ഗ്രാമ പഞ്ചായത്ത് സ്ഥാപിച്ച തെരുവ് വിളക്കു് ഉപകരണങ്ങള്‍ കേരള ഗ്രാമ ജ്യോതി ലൈറ്റിംഗ് സ്വന്തമായി നിര്‍മ്മിച്ചവയാണോ എന്ന് ഇന്‍വോയ്സില്‍ വ്യക്തമാക്കിയിട്ടില്ല. 2.കരാര്‍ സ്ഥാപനം തയ്യാറാക്കിയ സാക്ഷ്യപത്രത്തില്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരുടെ ഒപ്പു രേഖപ്പെടുത്തിയതിന്റെയടിസ്ഥാനത്തിലാണ് തുക അനുവദിച്ചിട്ടുള്ളത്. എന്നാല്‍ ഇപ്രകാരം മെമ്പര്‍മാര്‍ ഒപ്പുവെച്ച സാക്ഷ്യപത്ര പ്രകാരം 33 സ്ടീറ്റ് ലൈറ്റുകള്‍ ആണ് സ്ഥാപിച്ചിട്ടുള്ളത്. എന്നാല്‍ 34 സ്ടീറ്റ് ലൈറ്റുകള്‍ക്ക് തുക അനുവദിച്ചിട്ടുണ്ട് വിശദ വിവരം ചുവടെ
3. വാര്‍ഡ് 7,12,17 എന്നീ വാര്‍ഡുകളിലെ മെമ്പര്‍മാര്‍ സാക്ഷ്യപത്രത്തിൽ ഒപ്പുവെക്കുകയോ പോസ്റ്റ്നമ്പര് രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. 4) തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ 15.09.2011 ലെ 3055/ ഡി.എ3/ 2011 /തസ്വഭവ സര്‍ക്കുലറിലെ പൊതുവിവരണം ഖണ്ഡിക എച്ച്- പ്രകാരം കേരളാ സ്റ്റേറ്റ് ഇലക്ടിസിറ്റി ബോര്‍ഡിന്റെ അംഗീകാരമില്ലാതെ കരാറുകാരനോ തദ്ദേശസ്വയംഭരണ സ്ഥാപനമോ പുതുതായോ സ്ഥിരമായോ തെരുവ് വിളക്കനുൂബന്ധിത വസ്തുക്കള്‍ സ്ഥാപിക്കാന്‍ പാടുളളതല്ല. എന്നാല്‍ ഗ്രാമ പഞ്ചായത്ത് തെരുവ് വിളക്ക് സ്ഥാപിക്കല്‍ എന്ന പദ്ധതി നടപ്പിലാക്കിയത് കേരളാ സ്റ്റേറ്റ് ഇലക്ടിസിറ്റി ബോര്‍ഡിന്റെ അനുമതി വാങ്ങാതെയാണ്. 5) സര്‍ക്കുലര്‍ നമ്പര്‍ 3055/ഡി.എ 3/2011 തിയതി 15.09.2011 പ്രകാരം കെ.എസ്.ഇ.ബി യുമായി ചേര്‍ന്ന് സംയുക്ത പരിശോധന നടത്തി തെരുവ് വിളക്കുകളുടെ വിവരശേഖരണം നടത്തേണ്ടതാണ് എന്ന് നിര്‍ദ്ദേശമുണ്ടെങ്കിലും ആയത് പാലിക്കാതെയാണ് പ്രവൃര്‍ത്തികള്‍ നടത്തിയിട്ടുള്ളത്. പദ്ധതി നിര്‍വ്വഹണം നടത്തുന്നതിന് മുന്‍പ് ഗ്രാമ പഞ്ചായത്തില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നതും പ്രവര്‍ത്തനരഹിതവുമായ തെരുവ് വിളക്കുകളുടെ വിവരം(കെ എസ് ഇ ബി പോസ്റ്റിന്റെ നമ്പര്‍,വാട്സ്,വാര്‍ഡ് നമ്പര്‍ , വിളക്കിന്റെ തരം തുടങ്ങി വിവരങ്ങള്‍ ഉള്‍പ്പെടെ) ശേഖരിച്ചിട്ടില്ല. 6)പഞ്ചായത്ത് ഡയറക്ടറുടെ നം.ജി2-44274/2015 തി. 17.08.15 കത്ത് പ്രകാരം, വാങ്ങുന്ന ഉപകരണങ്ങള്‍ സ്റ്റോക്ക് രജിസ്റ്ററില്‍ ചേര്‍ക്കണം.കേടായ സാധനങ്ങള്‍ ആതാത് ദിവസം തന്നെ തിരികെ കൊണ്ടുവന്ന് Register Of Unserviceable Items ല്‍ ചേര്‍ക്കണം.ഒരു Maintainace Register സെക്രട്ടറി സൂക്ഷിക്കണം ആയതിന്റെ കൃത്യത ഉറപ്പാക്കണം. പ്രസ്തുത നിര്‍ദ്ദേശങ്ങള്‍ പാലിച്ചിട്ടില്ല. 7.30.9.24 ലെ ഗ്രാമ പഞ്ചായത്ത് തീരുമാനം നമ്പര്‍ 10(1) പ്രകാരം ക്രുസ് സ്ഥാപിച്ച 23-24 ലെ മിക്ക തെരുവിളക്കുകളും വാറണ്ടി പിരീയഡിൽ തന്നെ കേടായതായും നിരവധി തവണ വിവരം അറിയിച്ചിട്ടും കേടായ തെരുവിളക്കുകള്‍ ഒന്നും തന്നെ ശരിയാക്കി നല്‍കിയിട്ടില്ല എന്നും, നിയമനടപടികള്‍ സ്വീകരിക്കാൻ തീരുമാനിച്ചെങ്കിലും ഗ്രാമ പഞ്ചായത്ത് നിയമനടപടികള്‍ സ്വീകരിക്കാതെ തുടര്‍ന്നും പദ്ധതി ക്രൂസിനെ ഏല്‍പ്പിച്ചത് ക്രമ പ്രകാരമല്ല.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-36 പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് പദ്ധതി നടത്തിപ്പിലെ അപാകതകള്‍ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അസി.സെക്രട്ടറി നിര്‍വ്വഹണം നടത്തിയ പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് എന്ന പദ്ധതിക്കായി താഴെ പറയും പറയും പ്രകാരം തുക ചെലവഴിച്ചിട്ടുണ്ട്
ബന്ധപ്പെട്ട ഫയല്‍ പരിശോധിച്ചതില്‍ താഴെ പറയുന്ന അപാകതകള്‍ കാണുന്നു. സര്‍ക്കാര്‍ ഉത്തരവ് (കൈ) നമ്പര്‍ /115/2022/ത.സ്വ.ഭ.വ തിയതി 28.05.2022 സബ്സിഡി മാര്‍ഗ്ഗരേഖ ഖണ്ഡിക 7.2.4(11) പ്രകാരം ഗുണഭോക്തൃ ലിസ്റ്റ് തെട്ടടുത്ത ഗ്രാമ സഭ അംഗീകരിണമെന്നും വിദ്യാര്‍ത്ഥികളുടേയും കോഴ്സുകളുടേയും വര്‍ഷവും വിവരങ്ങളും രേഖപ്പെടുത്തി രജിസ്റ്റര്‍ സൂക്ഷിക്കണമെന്നും നിഷ്കര്‍ഷിച്ചിരുന്നു. എന്നാല്‍ ആയത് പാലിച്ചിട്ടില്ല. ഈ വിഷയം ഉന്നയിച്ച് നല്കിയ ഓഡിറ്റ് എന്‍ക്വയറി നമ്പര്‍ 26/16.7.25 ന് നല്കിയ മറുപടിയില്‍ ഗുണഭോക്തൃ ലിസ്റ്റ് തെട്ടടുത്ത ഗ്രാമ സഭ അംഗീകരിച്ചിട്ടുണ്ടന്നും ഭാവിയില്‍ വിദ്യാര്‍ത്ഥികളുടേയും കോഴ്സുകളുടേയും വര്‍ഷവും വിവരങ്ങളും രേഖപ്പെടുത്തി രജിസ്റ്റര്‍ സൂക്ഷിക്കുന്നതാണ് എന്നും അറിയിച്ചു. ഭാവിയില്‍ വിദ്യാര്‍ത്ഥികളുടേയും കോഴ്സുകളുടേയും വര്‍ഷവും വിവരങ്ങളും രേഖപ്പെടുത്തി രജിസ്റ്റര്‍ സൂക്ഷിക്കേണ്ടതാണ്.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-37 വായനശാലകള്‍ക്കും ക്ലാസ് റൂമുകള്‍ക്കും ദിനപത്രം - അപാകത സംബന്ധിച്ച്. | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഹെഡ്മാസ്റ്റര് നിര്‍വ്വഹണം നടത്തിയ വായനശാലകള്‍ക്കും ക്ലാസ്റൂമുകള്ക്കും ദിനപത്രം എന്ന പദ്ധതികള്‍ക്കായി ഗ്രാമ പഞ്ചായത്തിലെ 10 പ്രൈമറി സ്കൂളുകളില്‍ നവംമ്പര്‍ 1 മുതല്‍ 10 മാസത്തേക്ക് പത്രം വിതരണം ചെയ്യുന്നതിനായി താഴെപറയും പ്രകാരം മനോരമ സര്‍ക്കുലേഷന്‍ സീനിയര്‍ എക്സിക്യുട്ടീവിന്റെ 01.10.24 ലെ കത്ത് പ്രകാരം തുക നല്‍കിയിട്ടുണ്ട് .
ബന്ധപ്പെട്ട ഫയല്‍ പരിശോധിച്ചതില്‍ താഴെ പറയുന്ന അപാകതകള്‍ കാണുന്നു. 1. മനോരമ ഒക്ടോബര്‍ 2025 വരെ പത്രം വിതരണം ചെയ്യേണ്ടതായിരുന്നു.പത്രം വിതരണം ചെയ്ത് തീരുന്നതിന് മുന്‍പ് തുക അഡ്വാന്‍സായി നല്കി. 2.പത്രം ലഭിച്ചതായി ബന്ധപ്പെട്ട സ്കൂള്‍ ഹെഡ്മാസ്റ്റര്മാര് സാക്ഷ്യപത്രം ലഭ്യമാക്കാതെ തുക അനുവദിച്ചു. സാക്ഷ്യ പത്രങ്ങള്‍ ഓഡിറ്റ് എന്ക്വയറിയെ തുടര്‍ന്ന് ഹാജരാക്കി .എന്നാല്‍ സാക്ഷ്യ പത്രത്തില്‍ എത്ര പത്രം ലഭിച്ചു എന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല. ഈ വിഷയം ഉന്നയിച്ച് നല്കിയ ഓഡിറ്റ് എന്‍ക്വയറി നമ്പര്‍ 32/16.7.25 ന് മറുപടി നല്‍കിയിട്ടില്ല. ഇന്‍വോയ്സ്,കൈപ്പറ്റ് എന്നിവ ഹാജരാക്കേണ്ടതാണ്. ആയത് വരെ ചെലവ് തുക 49000 രൂപ തടസ്സം ചെയ്യുന്നു.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-38 ഇ-ടെണ്ടര്‍ മുഖേനയുള്ള ടെണ്ടര്‍ ഫീ അസി. എഞ്ചിനീയറുടെ പേരിലുള്ള അക്കൗണ്ടില്‍ ക്രഡിറ്റ് വരുന്നില്ല. | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഇ-ടെണ്ടറിന്റെ ആവശ്യത്തിനായി എസ്.ബി.ഐ.യില്‍ അക്കൗണ്ട് തുടങ്ങാന്‍ എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കും ജി.ഒ. (എം.എസ്).3186/2017/ത.സ്വ.ഭ.വ, തിയതി-2-10-2017 നമ്പര്‍ ഉത്തരവ് പ്രകാരം സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ ആവശ്യത്തിന് വേണ്ടി ഗ്രാമ പഞ്ചായത്ത് അസി.എഞ്ചിനീയറുടെ പേരില്‍ 26.9.2024 ന് എസ്.ബി.ഐ, ചേളാരിയില്‍ 43381053152 നമ്പരിലുള്ള കറന്റ് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ പ്രസ്തുത അക്കൗണ്ട് നാളിതു വരെ ഇ-ടെണ്ടര്‍ സൈറ്റുമായി മാപ്പിംഗ് നടത്തിയിട്ടില്ല. ഇക്കാരണത്താല്‍ ടെണ്ടര്‍ ഫീ ഇനത്തില്‍ ലഭിക്കേണ്ട വരവ് തുക അക്കൗണ്ടില്‍ ക്രഡിറ്റ് വരുന്നില്ല. ഇത് സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് കൊണ്ട് നല്കിയ ഓഡിറ്റ് എന്‍ക്വയറി നമ്പര്‍-36/2024-25/17.7.2025 ന് പ്രസ്തുത അക്കൗണ്ട് മാപ്പ് ചെയ്യുന്നതിന് അപേക്ഷ നല്‍കിയിരുന്നുവെന്നും അക്കൗണ്ടിലേക്ക് ടെണ്ടര്‍ ഫീ ക്രഡിറ്റ് വരാത്തത് ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിച്ചപ്പോഴാണ് അറിയാന്‍ കഴിഞ്ഞതെന്നും അസി.എഞ്ചിനീയര്‍ മറുപടി നല്‍കിയിട്ടുണ്ട്. പ്രസ്തുത അക്കൗണ്ട് ഇ-ടെണ്ടര്‍ സൈറ്റുമായി മാപ്പ് ചെയ്യുന്നതിനായി വീണ്ടും അപേക്ഷിക്കുമെന്നും ആയത് മാപ്പ് ചെയ്തു എന്ന് ഉറപ്പ് വരുത്തുന്നതുമാണെന്ന് മറുപടിയില്‍ അറിയിച്ചിട്ടുണ്ട്. അക്കൗണ്ട് മാപ്പിംഗ് നടത്തി ടെണ്ടര്‍ ഫീ ഇനത്തിലുള്ള വരവ് തുക അക്കൗണ്ടിലേക്ക് ക്രഡിറ്റ് വാങ്ങി ഗ്രാമ പഞ്ചായത്ത് ഫണ്ടിലേക്ക് അടവാക്കി വിവരം അറിയിക്കേണ്ടതാണ്.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-39 ബഡ്സ് സ്ക്കൂള് നാളിതു വരെ പ്രവര്‍ത്തനക്ഷമമാക്കിയിട്ടില്ല. | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഗ്രാമ പഞ്ചായത്തിന്റെ 2024-25 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബഡ്സ് സ്ക്കൂള് പൂര്‍ത്തീകരണത്തിനായി മെയിന്റനന്‍സ് ഗ്രാന്റില്‍ നിന്നും 7 ലക്ഷം രൂപ വകയിരുത്തുകയും 532388 രൂപ ചെലവഴിച്ച് (ബില്‍ റഫറന്‍സ് നം. 24150652034800152976/10.7.2024) വിവിധ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. ടൈല്‍ പതിക്കല്‍, പെയിന്റിംഗ്, സാനിറ്ററി ഫിറ്റിംഗ്സ്, വാട്ടര്‍ ടാങ്ക് സ്ഥാപിക്കല്‍ എന്നിവയാണ് പൂര്‍ത്തീകരണ പ്രോജക്ടില്‍ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ പ്രൊജക്ട് പ്രകാരമുള്ള പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിട്ടും കെട്ടിടത്തില്‍ നാളിതു വരെ ബഡ്സ് സ്ക്കൂള് ആരംഭിച്ചിട്ടില്ല. 18.7.2025 ന് ഗ്രാമ പഞ്ചായത്ത് ഓവര്‍സിയറുടെ സാന്നിദ്ധ്യത്തില്‍ സ്ഥല പരിശോധന നടത്തിയതില്‍ കെട്ടിടം വൃത്തിഹീനമായ അവസ്ഥയിലാണ് കാണപ്പെട്ടത്. മേല്‍ പ്രോജക്ടിന്റെ ഭാഗമായി സ്ഥാപിച്ച പല സാനിറ്ററി ഉപകരണങ്ങളും കേട് വരികയോ ഉപയോഗ ശൂന്യമാകുകയോ ചെയ്തിട്ടുണ്ട്. കെട്ടിടം ലോക്കിട്ട് അടക്കാത്തതിനാല്‍ സാമൂഹ്യ വിരുദ്ധരുടെ ശല്യവും ഉണ്ട്. ബഡ്സ് സ്ക്കൂളിനായി അസി. സെക്രട്ടറി നിര്‍വ്വഹണം നടത്തി 153904 രൂപ ചെലവഴിച്ച് വാങ്ങിയ ഫര്‍ണീച്ചറുകളും സെക്രട്ടറി നിര്‍വ്വഹിച്ച ഇലക്ട്രിഫിക്കേഷന്റെ ഭാഗമായി സ്ഥാപിച്ച ഇലക്ടിക് ഉപകരണങ്ങളും (ഫാന്‍, ട്യൂബ് എന്നിവ) പൊടി പിടിച്ച് കേടാവുന്ന അവസ്ഥയില്‍ കെട്ടിടത്തിനകത്തുണ്ട്. ബഡ്സ് സ്ക്കൂള് പ്രവര്‍ത്തനം ആരംഭിക്കാത്തതിനാല്‍ കെട്ടിടവും ഉപകരണങ്ങളും ഫര്‍ണീച്ചറുകളും മുടങ്ങിക്കിടക്കുന്ന അവസ്ഥയിലാണുള്ളത്. ബഡ്സ് സ്ക്കൂള് കെട്ടിടം നിഷ്കിയ ആസ്തിയായി അവശേഷിക്കുന്നത് എക്സിറ്റ് മീറ്റിംഗില്‍ ഭരണ സമിതിയുടെ ശ്രദ്ധയില്‍ പെടുത്തി. ബഡ്സ് സ്ക്കൂള് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നുവെന്നും താമസം വിനാ ബഡ്സ് സ്ക്കൂള് പ്രവര്‍ത്തനക്ഷമമാക്കുമെന്നും പ്രസിഡന്റ് മീറ്റിംഗില്‍ അറിയിച്ചു. ബഡ്സ് സ്ക്കൂള് പ്രവര്‍ത്തനം ആരംഭിച്ച് വിവരം അറിയിക്കേണ്ടതാണ്.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-40 ഉങ്ങുങ്ങല്‍ അങ്കണവാടി നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടില്ല. | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഗ്രാമ പഞ്ചായത്തിന്റെ 2023-24 വര്‍ഷത്തെ പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മാണം ആരംഭിച്ച ഉങ്ങുങ്ങല്‍ അങ്കണവാടി കെട്ടിട നിര്‍മ്മാണം നാളിതു വരെ പൂര്‍ത്തീകരിച്ചിട്ടില്ല. കെട്ടിട നിര്‍മ്മാണത്തിനായി നാളിതു വരെയുള്ള ചെലവ് വിവരം ചുവടെ കൊടുക്കുന്നു.
മൊത്തം 12,23,132 രൂപ കെട്ടിട നിര്‍മ്മാണത്തിനായി നാളിതു വരെ ചെലവഴിച്ചിട്ടുണ്ട്. അങ്കണവാടിയുടെ സ്ട്രക്ചര്‍ വര്‍ക്ക് മാത്രമാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. പൂര്‍ത്തീകരണ കാലയളവ് അവസാനിച്ചിട്ടും അങ്കണവാടി നിര്‍മ്മാണം പൂര്‍ത്തീകരിക്കാത്തതിന് കാരണം വ്യക്തമാക്കാനാവശ്യപ്പെട്ട് നല്കിയ ഓഡിറ്റ് എന്‍ക്വയറി നമ്പര്‍-34/17.7.2025 നുള്ള മറുപടിയില്‍ പഴയ അങ്കണവാടി കെട്ടിടം ലേല നടപടികള്‍ പൂര്‍ത്തീകരിച്ച് 30.7.2024 നാണ് പൊളിച്ച് മാറ്റിയതെന്നും 10.8.2024 നാണ് പുതിയ അങ്കണവാടി കെട്ടിട നിര്‍മ്മാണം ആരംഭിക്കാന്‍ സാധിച്ചതെന്നും എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്ത പല ഇനം പ്രവൃത്തികളും ഉള്‍പ്പെടുത്തി എസ്റ്റിമേറ്റ് റിവൈസ് ചെയ്യേണ്ടി വന്നതായും കൂടാതെ അപ്രതീക്ഷിതമായി വന്ന കാലവര്‍ഷവും പ്രവൃത്തി വൈകുന്നതിന് കാരണമായതായും അറിയിച്ചു. നിലവില്‍ 80% വര്‍ക്കുകളും പൂര്‍ത്തീകരിച്ചുവെന്നും മൂന്ന മാസത്തിനകം പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ കരാറുകാരന് നിര്‍ദ്ദേശം നല്‍കിയതായും മറുപടിയില്‍ അസി. എഞ്ചിനീയര്‍ അറിയിച്ചിട്ടുണ്ട്. മേല്‍ അങ്കണവാടി കെട്ടിടം പ്രവര്‍ത്തനക്ഷമമാക്കി വിവരം അറിയിക്കേണ്ടതാണ്.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-41 വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ മോണിറ്ററിംഗ് കമ്മിറ്റികളായി പ്രവര്‍ത്തിക്കുന്നില്ല | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
സ.ഉ.(കൈ) നം.84/2022/ത.സ്വ.ഭ.വ തീയതി. 19.04.2022 , ഖ.3.1.2 എന്നിവയില്‍ വര്‍ക്കിംഗ് ഗ്രൂപ്പുകളുടെ പുനസംഘടനയും ചുമതലകളും വ്യക്തമാക്കിയിട്ടുണ്ട്. കരട് പ്രൊജക്ട് നിര്‍ദേശങ്ങള്‍ തയ്യാറാക്കി ഗ്രാമസഭാ യോഗങ്ങളില്‍ അവതരിപ്പിക്കുക, ആ തലങ്ങളിലെ ചര്‍ച്ചകളുടെയും തീരുമാനങ്ങളുടെയും അടിസ്ഥാനത്തില്‍ പ്രൊജക്ട് നിര്‍ദ്ദേശങ്ങള്‍ക്ക് മുന്‍ഗണന നിശ്ചയിച്ച് ഭരണ സമിതിയുടെയും തുടര്‍ന്ന് വികസന സെമിനാറിന്റെയും പരിഗണനക്ക് സമര്‍പ്പിക്കുക, പ്രോജക്ടുകളുടെ അടങ്കൽ തുകയെ കുറിച്ച് കൃത്യമായ വിലയിരുത്തല്‍ നടത്തുക, പ്രോജക്ടുകളുടെ യുക്തി, ക്ഷമത, പ്രായോഗികത, അനുയോജ്യത എന്നിവ പരിശോധിച്ച് ഉറപ്പ് വരുത്തുക, വാര്‍ഷിക പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരം വാങ്ങിയതിന് ശേഷം മോണിറ്ററിംഗ് കമ്മിറ്റികളായി പ്രവര്‍ത്തിക്കുക എന്നിവയാണ് വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ നിര്‍വഹിക്കേണ്ടതായ പ്രധാന ചുമതലകള്‍. ഗ്രാമപഞ്ചായത്തിലെ 13 വര്‍ക്കിംഗ് ഗ്രൂപ്പുകളുടെയും മിനുട്സുകള്‍ പരിശോധിച്ചതില്‍ ഓഡിറ്റ് വര്‍ഷത്തെ പദ്ധതി ചര്‍ച്ച ചെയ്യുന്നതിന് ഒരു യോഗം മാത്രമാണ് ചേര്‍ന്നിട്ടുള്ളത്. വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് പദ്ധതി നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യുക മാത്രമാണ് മേല്‍ യോഗങ്ങളില്‍ നടന്നിട്ടുള്ളത് എന്ന് കാണുന്നു. വാര്‍ഷിക പദ്ധതികള്‍ ജില്ലാ ആസൂത്രണ സമിതി അംഗീകരിച്ച ശേഷം വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ മോണിറ്ററിംഗ് കമ്മിറ്റികളായി പ്രവര്‍ത്തിച്ച് പ്രോജക്ടുകള്‍ ഫലപ്രദമായി മോണിറ്റര്‍ ചെയ്യേണ്ടതും ഗുണമേന്മ ഉറപ്പ് വരുത്തേണ്ടതുമാണെന്ന് മേല്‍ ഉത്തരവില്‍ ഖണ്ഡിക-14 ല്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രോജക്ടുകളില്‍ വിഭാവനം ചെയ്യപ്പെട്ട ലക്ഷ്യം ഗുണമേന്മയോടെ നിറവേറ്റപ്പെടുന്നുണ്ടോ എന്നത് മോണിറ്ററിംഗ് കമ്മിറ്റികള്‍ നിര്‍വ്വഹണ ഘട്ടത്തില്‍ നിരീക്ഷിക്കേണ്ടതാണ്. ഇതിനായി പ്രോജക്ടിന്റെ പ്രാരംഭ ഘട്ടത്തിലും പുരോഗമന ഘട്ടത്തിലും പൂര്‍ത്തീകരണ ശേഷവും പ്രോജക്ട് ലക്ഷ്യങ്ങള്‍ വിലയിരുത്തി അഭിപ്രായം രേഖപ്പെടുത്തേണ്ടതാണ്. നിര്‍വ്വഹണ ഘട്ടത്തില്‍ പ്രോജക്ടിന്റെ ഗുണമേന്മയും കാര്യക്ഷമതയും ഉറപ്പാക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി മോണിറ്ററിംഗ് കമ്മിറ്റിക്ക് അഭിപ്രായങ്ങളോ നിര്‍ദ്ദേശങ്ങളോ നിര്‍വ്വഹണോദ്യോഗസ്ഥന്‍ നല്‍കാവുന്നതാണ്. മോണിറ്ററിംഗ് കമ്മിറ്റി യോഗം ചേര്‍ന്ന് മോണിറ്ററിംഗ് റിപ്പോര്‍ട്ട് തയ്യാറാക്കി യഥാസമയം നിര്‍വ്വഹണ ഉദ്യോഗസ്ഥനും ഭരണസമിതിക്കും നല്‍കേണ്ടതാണ്. എന്നാല്‍ മിനുട്സുകള്‍ പരിശോധിച്ചതില്‍ ഇത്തരത്തില്‍ വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ അതാതു മേഖലകളിലെ പദ്ധതികളുടെ മോണിറ്ററിംഗ് നടത്തിയിട്ടില്ല എന്ന് കാണുന്നു. വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ അവയില്‍ നിക്ഷിപ്തമായ നിയമപരമായ കടമകള്‍ നിര്‍വ്വഹിക്കാത്തതിനാല്‍ കാര്യക്ഷമമായ പദ്ധതി മോണിറ്ററിംഗ് നടന്നിട്ടില്ലെന്ന് കാണുന്നു. അപാകതയ്ക്ക് വിശദീകരണം ലഭ്യമാക്കേണ്ടതാണ്.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-42 പാലിയേറ്റീവ് പരിചരണം- മരുന്നുകള്‍ ലഭ്യമായിട്ടില്ല | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
മെഡിക്കല്‍ ഓഫീസര്‍, സി.എച്ച്.സി, നിര്‍വഹണം നടത്തിയ പാലിയേറ്റീവ് പരിചരണം എന്ന പ്രോജക്ട് പ്രകാരം മരുന്നുകള്‍ ലഭ്യമാക്കുന്നതിനായി കേരള മെഡിക്കല്‍ സര്‍വീസ് കോര്പറേഷന് ലിമിറ്റഡ്, തിരുവനന്തപുരം എന്ന സ്ഥാപനത്തിന് തുക നല്‍കിയിട്ടുണ്ട്. വിശദവിവരം ചുവടെ ചേര്‍ക്കുന്നു.
എന്നാല്‍ മുന്‍കൂര്‍ നല്കിയ തുകയ്ക്കുള്ള മരുന്നുകള്‍ ലഭ്യമായതായി വിവരമില്ല. മരുന്ന് ലഭ്യമായിട്ടുണ്ടെങ്കില്‍ അക്കാര്യം അറിയിക്കാനാവശ്യപ്പെട്ട് നല്കിയ ഓഡിറ്റ് എന്‍ക്വയറി നമ്പര്‍- 20/2024-25/ 16.7.2025 ന് മരുന്ന് ലഭ്യമായിട്ടില്ലെന്നും ഇത് സംബന്ധിച്ച് കെ.എം.എസ്.സി.എല്‍ ന് കത്ത് നല്‍കിയിട്ടുണ്ടെന്നും മരുന്ന് ലഭ്യമാകുന്ന മുറയ്ക്ക് ഓഡിറ്റിനെ അറിയിക്കുന്നതാണെന്നും മറുപടി ലഭ്യമാക്കിയിട്ടുണ്ട്. മരുന്ന് പൂര്‍ണ്ണമായി ലഭ്യമാക്കി സ്റ്റോക്കിലെടുത്ത് വിവരം അറിയിക്കേണ്ടതാണ്.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-43 പാലിയേറ്റീവ് -വാഹന വാടക -ആദായ നികുതി ഈടാക്കിയില്ല. | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
മെഡിക്കല്‍ ഓഫീസര്‍ (സി.എച്ച്. സി )നിര്‍വ്വഹണ ഉദ്യോഗസ്ഥനായി നടപ്പിലാക്കിയ പരിരക്ഷ പദ്ധതി 144/25 പ്രോജക്ടിന്റെ ഭാഗമായി ഗൃഹ സന്ദര്‍ശനം നടത്തുന്നതിനായി ദിവസ വാടക 1100 രൂപ നിരക്കില്‍ വാഹനം വാടകക്ക് എടുത്തിട്ടുണ്ട്. ഓഡിറ്റ് വര്‍ഷം വാടക ഇനത്തില്‍ ആകെ 262900 രൂപ കരാറുകാരന് (ശ്രീ.അസ്സൈന്‍ )നല്‍കിയിട്ടുണ്ട്. ഒരു കരാര്‍ പ്രകാരം അനുവദിക്കുന്ന തുക ഒറ്റത്തവണ 30,000/- രൂപയ്ക്ക് മുകളില്‍ ആണെങ്കിലോ / ഒരു വര്‍ഷത്തില്‍ ആകെ അനുവദിക്കുന്ന തുക 1,00,000/- രൂപക്ക് മുകളില്‍ ആണെങ്കിലോ Income Tax Act , Sec. 194 C പ്രകാരം, അനുവദിക്കുന്ന തുകയില്‍ നിന്നും 1% TDS പിടിക്കേണ്ടതും ആദായ നികുതി വകുപ്പില്‍ അടവാക്കേണ്ടതുമായിരുന്നു. എന്നാല്‍ ആദായ നികുതി ഈടാക്കാതെ മുഴുവന്‍ തുകയും കരാറുകാരന് നല്‍കിയിരിക്കുകയാണ്. വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
ആദായ നികുതി കുറവ് ചെയ്യാതെ പണം നല്‍കിയതിന് വിശദീകരണം ലഭ്യമാക്കാനാവശ്യപ്പെട്ട് നല്കിയ ഓഡിറ്റ് എന്‍ക്വയറി നമ്പര്‍-21/2024-25/16.7.2025 നുള്ള മറുപടിയില്‍ അറിവില്ലായ്മ മൂലമാണ് നികുതി ഈടാക്കാന്‍ വിട്ട് പോയതെന്നും മേലില്‍ നികുതി തുക കുറവ് ചെയ്ത് മാത്രമേ തുക നല്‍കുകയുള്ളുവെന്നും അറിയിച്ചിട്ടുണ്ട്. മേലില്‍ വാഹന വാടക നല്കുമ്പോള് നിയമ പ്രകാരമുള്ള ആദായ നികുതി കുറവ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-44 ടേക്ക് എ ബ്രേക്ക് ടോയ്ലറ്റ് നാളിതു വരെ പ്രയോജനപ്പെടുത്തിയിട്ടില്ല. | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഗ്രാമ പഞ്ചായത്തിന്റെ 2024-25 വര്‍ഷത്തെ പദ്ധതിയില്‍ ടേക്ക് എ ബ്രേക്ക് പൂര്‍ത്തീകരണത്തിനായി 536300 രൂപ വകയിരുത്തുകയും 208840 രൂപ ചെലവഴിച്ച് (വൗച്ചര്‍ നം. 22401198/29.3.2025) വിവിധ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. 18.7.2025 ന് ഗ്രാമ പഞ്ചായത്ത് ഓവര്‍സിയറുടെ സാന്നിദ്ധ്യത്തില്‍ സ്ഥല പരിശോധന നടത്തിയതില്‍ ടോയ്ലറ്റും അനുബന്ധ സൗകര്യങ്ങളും നാളിതു വരെ പൊതു ജനത്തിന് തുറന്ന കൊടുത്തിട്ടില്ലെന്ന് ബോധ്യപ്പെട്ടു. ടോയ്ലറ്റ് നിര്‍മ്മിച്ച കോമ്പൗണ്ടില്‍ ഭൂജല വകുപ്പ് മൂഖേന 2023-24 വര്‍ഷത്തില്‍ കുഴല്‍ കിണര്‍ കുഴിച്ചിട്ടുണ്ട്. എന്നാല്‍ ജലം ലഭ്യമായിട്ടില്ല. ജല ലഭ്യത ഉറപ്പ് വരുത്താതെ ടോയ്ലറ്റ് സൗകര്യം ഏര്‍പ്പെടുത്തിയതിനാല്‍ കെട്ടിടവും അനുബന്ധസൗകര്യങ്ങളുമൊരുക്കിയത് നിഷ്ക്രിയ ആസ്തിയായി അവശേഷിക്കുന്നു. ടേക്ക് എ- ബ്രേക്ക് തുറന്ന് കൊടുക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കില്‍ ആയതിന്റെ വിവരം അറിയിക്കാനാവശ്യപ്പെട്ട് നല്കിയ ഓഡിറ്റ് എന്‍ക്വയറി നമ്പര്‍-48/21.7.2025 നുള്ള മറുപടിയില്‍ ഇത് സംബന്ധിച്ച് വിവരം ലഭ്യമാക്കിയിട്ടില്ല. ഭൂജല വകുപ്പ് മുഖേന കുഴല്‍ കിണര്‍ കുഴിച്ചെങ്കിലും വെള്ളം കിട്ടിയില്ലെന്നും പിന്നീട് സന്നദ്ധ സേവനം വഴി കുഴല്‍ കിണര്‍ ആഴം കൂട്ടിയപ്പോള്‍ വെള്ളം ലഭിച്ചുവെന്നും ഈ വര് ഷം തന്നെ മോട്ടോര്‍ സ്ഥാപിച്ച് മറ്റ് പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് ടേക്ക്- എ- ബ്രേക്ക് പ്രവര്‍ത്തനക്ഷമമാക്കുമെന്നും പ്രസിഡൻറ് എക്സിറ്റ് മീറ്റിംഗില്‍ അറിയിച്ചു. ടേക്ക്- എ- ബ്രേക്ക് പ്രവര്‍ത്തനക്ഷമമാക്കി വിവരം അറിയിക്കേണ്ടതാണ്.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-45 അസി.എഞ്ചിനീയറുടെ ക്യാഷ് ബുക്ക് സൂക്ഷിപ്പ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഒരു ഓഫീസിലെ സാമ്പത്തിക ഇടപാടുകളുടെ അടിസ്ഥാന രേഖയാണ് കാഷ്ബുക്ക്. കേരള ട്രഷറി കോഡ് റൂള്‍ 92 പ്രകാരം സര്‍ക്കാരിന് വേണ്ടി പണം കൈപ്പറ്റുന്ന ഓരോ ഉദ്യോഗസ്ഥനും TR7A മാതൃകയിലുള്ള കാഷ് ബുക്ക് എഴുതി സൂക്ഷിക്കേണ്ടതാണ് എന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൂടാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വിനിയോഗം സംബന്ധിച്ച GO(P) 177/2006/Fin Dt 12.04.2006 നമ്പര്‍ ഉത്തരവിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എല്ലാ നിര്‍വഹണോദ്യോഗസ്ഥരും നിശ്ചിത മാതൃകയിലുള്ള കാഷ്ബുക്ക് എഴുതി സൂക്ഷിക്കേണ്ടതാണ് എന്ന് വ്യക്തമായി നിര്‍ദ്ദേശിച്ചിട്ടുമുണ്ട്. അസി. എഞ്ചിനിയറുടെ ഓഫീസിന്റെ ചെലവ് രേഖകള്‍ പരിശോധിച്ചതില്‍ ഓഫീസിലെ കാഷ്ബുക്ക് ശരിയായി എഴുതി സൂക്ഷിക്കുന്നില്ല എന്ന് വ്യക്തമായി. പരിശോധനയില്‍ ശ്രദ്ധയില്‍പ്പെട്ട അപാകതകള്‍ ചുവടെ ചേര്‍ക്കുന്നു. 1. അസി.എഞ്ചിനീയറുടെ പേരിലുള്ള ബാങ്ക് /ട്രഷറി അക്കൗണ്ടുകളിലെ വരവ് ചെലവുകള്‍ കാഷ്ബുക്കില്‍ രേഖപ്പെടുത്തുന്നില്ല. അത് കൊണ്ട് തന്നെ ക്യാഷ് ബുക്കില്‍ എല്ലാ പണമിടപാടുകളും പ്രതിഫലിക്കുന്നില്ല. ക്യാഷ് ബുക്ക് അപൂര്‍ണ്ണമാണ്. ബാങ്ക് /ട്രഷറി അക്കൗണ്ടുകളില്‍ വന്ന തുക ബാലന്‍സായി നില നില്ക്കുന്ന സാഹചര്യത്തില്‍ പ്രസ്തുത അക്കൗണ്ടുകളിലെ പണമിടപാടുകള്‍ ക്യാഷ് ബുക്കില്‍ എന്‍ട്രി വരുത്താതിരിക്കുന്നത് ക്രമ പ്രകാരമുള്ള നടപടിയല്ല. 3. കാഷ്ബുക്കില്‍ ദൈനംദിന/പ്രതിമാസ / വാര്‍ഷിക ക്ലോസിംഗ് നടത്തിയിട്ടില്ല. 4. പണമിടപാടുകളുടെ കൃത്യമായ വിവരം രേഖപ്പെടുത്തുന്നില്ല. വരവ് തുകയുടെ Source, രശീതി നം./ ബില്‍ നം. എന്നിവ വരവ് ഭാഗത്തും ചെലവ് ഭാഗത്ത് വൗച്ചര്നം., തിയതി തുടങ്ങിയ വിവരങ്ങളും എന്‍ട്രി വരുത്തുന്നില്ല. ഓരോ പണമിടപാടുകളും കൃത്യമായി തിയ്യതി, ക്ലാസിഫിക്കേഷന്‍ എന്നിവ സഹിതം രേഖപ്പെടുത്തുകയോ അസി. എഞ്ചിനീയര്‍ സാക്ഷ്യപ്പെടുത്തുകയോ ചെയ്യുന്നില്ല. മേല്‍ അപാകതകള്‍ക്ക് മറുപടി ലഭ്യമാക്കാനാവശ്യപ്പെട്ട് നല്കിയ ഓഡിറ്റ് എന്‍ക്വയറി നമ്പര്‍-35/2024-25/17.7.2025നുള്ള മറുപടിയില്‍ ക്ലാര്‍ക്കിന്റെ സേവനം ലഭ്യമല്ലാത്തതിനാലാണ് ക്യാഷ് ബുക്ക് ശരിയായ രീതിയില്‍ എഴുതി സൂക്ഷിക്കാന്‍ കഴിയാതിരുന്നതെന്നും 9.7.2025 മുതല്‍ താല്‍ക്കാലിക ക്ലാര്‍ക്കിനെ നിയമിച്ചിട്ടുണ്ടെന്നും മേലില്‍ സാമ്പത്തിക ഇടപാടുകള്‍ ശരിയായ രീതിയില്‍ അക്കൗണ്ട് ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്. ക്യാഷ് ബുക്ക് സൂക്ഷിപ്പ് തുടര്‍ന്നുള്ള ഓഡിറ്റുകളില്‍ നിരീക്ഷിക്കുന്നതാണ്.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഭാഗം -2 ഇല്ല. | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഭാഗം -3 ഇല്ല. | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ഭാഗം -4 പൊതു വിവരങ്ങളും ഓഡിറ്റ് പ്രത്യവലോകനവും | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 4-1 മെഡിസെപ് പ്രീമിയം ഒടുക്ക് സംബന്ധിച്ചുള്ള പരിശോധന | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഗ്രാമ പഞ്ചായത്ത് ജീവനക്കാരുടെ മെഡിസെപ് പ്രീമിയം ഒടുക്കുമായി ബന്ധപ്പെട്ട് ധനകാര്യവകുപ്പില്‍ (എസ്റ്റാ.-ഡി) നിന്നുള്ള22.02.2025 ലെ സര്‍ക്കുലര്‍ നമ്പര്‍ എസ്റ്റാ.3-ഡി1/MEDNC2/13/24-ധന പ്രകാരമമുള്ള വിവരങ്ങള്‍ ശേഖരിച്ച് ഓഡിറ്റ് എന്‍ക്വയറി. നം.03/2024-25/17.07.2025 ന് ലഭ്യമാക്കിയ മറുപടിയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. 1) മെഡിസെപ് പ്രീമിയം ഒടുക്ക് (റഗുലര്‍ ജീവനക്കാര്‍)
*01-04-2024 മുതല്‍ 31-03-2025 നുള്ളില്‍ സര്‍വ്വീസില്‍ പ്രവേശിച്ചിട്ടുള്ളവരുടേത് ഒഴികെ. 2) മെഡിസെപ് പ്രീമിയം ഒടുക്ക് (01-04-2024 മുതല്‍ 30-06-2024നുള്ളില്‍ സര്‍വ്വീസില്‍ പ്രവേശിച്ചിട്ടുള്ള റഗുലര്‍ ജീവനക്കാര്‍)
3) മെഡിസെപ് പ്രീമിയം ഒടുക്ക് (01-07-2024 ല്‍ സര്‍വ്വീസില്‍ പ്രവേശിച്ചിട്ടുള്ള റഗുലര്‍ ജീവനക്കാര്‍)
4) മെഡിസെപ് പ്രീമിയം ഒടുക്ക് (01-08-2024 മുതല്‍ 31-03-2025 നുള്ളില്‍ സര്‍വ്വീസില്‍ പ്രവേശിച്ചിട്ടുള്ള റഗുലര്‍ ജീവനക്കാര്‍)
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 4-2 വാര്‍ഷിക ധനകാര്യപത്രിക പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കിയതിന്റെ വിവരം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 4-3 സംയുക്തപ്രോജക്ടുകള്ക്കു ലഭിച്ച ഫണ്ട് വിനിയോഗം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 4-4 ഡെപ്പോസിറ്റ് വര്‍ക്കിനു നല്കിയ തുകയുടെ വിവരങ്ങള്‍ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 4-5 മൊബിലൈസേഷന്‍ അഡ്വാന്‍സ് വിവരങ്ങള്‍ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ഇല്ല. | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 4-6 വായ്പ /വായ്പ തിരിച്ചടവ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 4-7 സ്ഥിര നിക്ഷേപം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ഇല്ല | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 4-8 ഓഡിറ്റ് റിക്കവറി | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 4-9 സമാഹൃത റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ട ഓഡിറ്റ് ഖണ്ഡികകളുടെ വിശദാംശം. | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 4-10 ചാര്‍ജ് സര്‍ചാര്‍ജ് നടപടികളുടെ വിവരം. | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ഇല്ല. | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 4-11 ഓഡിറ്റ് പ്രത്യവലോകനം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
(എ) സംക്ഷിപ്ത വിവരം.
(ബി). പഞ്ചായത്ത് ഫണ്ടിനുണ്ടായ വ്യക്തമായ നഷ്ടത്തിന്റെ വിവരം.
ഓഡിറ്റില്‍ തടസ്സപ്പെടുത്തിയ തുക.
(സി) കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവക്കുണ്ടായ നഷ്ടത്തിന്റെ വിവരം. (ഡി) നഷ്ടം നിജപ്പെടുത്താന്‍ കൂടുതല്‍ അന്വേഷണം ആവശ്യമായവ. ഇല്ല. (ഇ)റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിരിക്കുന്ന നഷ്ടത്തിന് ഉത്തരവാദികളായവരുടെ പേരും സ്ഥിരം മേല്‍വിലാസവും.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 4-12 തീര്‍പ്പാക്കാന്‍ അവശേഷിക്കുന്ന റിപ്പോര്‍ട്ടുകള്‍ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഡെപ്യൂട്ടി ഡയറക്ടര്‍
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Annexure-1
Audit Certificate
i. I have audited the attached Financial statements approved vide resolution number 3(1) dated 3(1) dated 02-06-2025 and submitted on 18-06-2025 , comprising of Receipt and Payment statement,Income and Expenditure account for the year ended on March 2025 and Balance sheet as on 31-03-2025 , with supporting forms, of the Peruvallur Grama Panchayat as per section 215(4) of Kerala Panchayath Raj act 1994, Kerala Panchayath Raj Accounts rules 2011, KSAD Audit Manual chapters 4.2.1 & 11.3 and as per guidelines and compliance instructions issued by State /Central Government, Finance Commission and other funding agencies from time to time. Preparation of these accounts is the responsibility of the PRI’s management. My responsibility is to express an opinion on these accounts based on my Financial Audit.
ii. I have conducted my Financial Audit in accordance with auditing standards issued by C&AG of India and Guidelines for Financial Audit of PRIs issued by C&AG. These standards/guidelines require that I plan and perform the audit to obtain reasonable assurance whether the financial statements are free from material misstatements. An audit includes examining evidences supporting the amounts and disclosures in the financial statements. An audit also includes assessing the accounting principles used and significant estimates made, as well as evaluating the overall presentation of accounts. I believe that my audit provides a reasonable basis for my opinion.
iii. On the basis of the information and explanations that I required and have obtained, and according to the best of my information as a result of Financial Audit of the accounts and on consideration of explanations given,
I certify that, subject to my observations in the appended report, except for the matters described in the basis for qualified opinion in the appended report and subject to other observations therein, the Annual Financial Statements give a true and fair view of financial result for the year 2024-2025 and Financial position of Peruvallur Grama Panchayat as on 31-03-2025
Date: 14/10/2025
Deputy Director
Kerala State Audit Department
Audit Report appended to the Audit Certificate of Peruvallur Grama Panchayat for the Year 2024-2025.
1.Major Observations
nil
2.Other Observations
1)Asset register is not up to date.
2)The following mandatory financial statements prescribed in accounting rules of Kerala Panchayath Raj (Accounts),
2011 are not submitted for audit.
a)Ratios
b)notes on accounts
c)Comparative Statements
3)Cashflow statement - Net increase in cashflow does not match with the difference between the opening balance and
closing balance of cash and cash equivalents.
4)The amount received for a Joint Venture Projects- From Block Panchayats as per the AFS, do not agree with the sulekha statement.
5)The amount received as audit recovery from ICDS supervisor and assistant engineer included in the Other liabilities head instead of the head Other Income ,Recovery from others, recovery from employees.
6)The closing balance of the account CFC grant (Tied & Untied)in B4 do not match with schedule B-17
7)The closing balance amount Excess of income Over Expenditure in 23-24 AFS not match with the opening balanceof 2024-25 AFS
8)Items recorded as Cheque Deposited in the bank but not cleared in the reconciliation statement have not yet been credited to the bank book.
അനുബന്ധം-2
ഗ്രാന്റുകളുടെ വിനിയോഗ സാക്ഷ്യപത്രം
മലപ്പുറം ജില്ലയിലെ പെരുവളളൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2024-2025 വർഷത്തെ വിവിധ ഗ്രാന്റുകളുടെ വിനിയോഗം, 23.01.2021-ലെ സ.ഉ(കൈ) 16/2021/തസ്വഭവ പ്രകാരം സ്ഥാപനം സാക്ഷ്യപ്പെടുത്തി നല്‍കിയിട്ടുള്ള ഗ്രാന്റ് സ്റ്റേറ്റ്മെന്റിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അനുബന്ധം-1ല്‍ പ്രതിപാദിച്ചിട്ടുള്ള പ്രകാരം പരിശോധിച്ച് ഗ്രാന്റുകളുടെ വിനിയോഗത്തെ കുറിച്ചുള്ള നിരീക്ഷണങ്ങള്‍ ഈ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതിന് വിധേയമായി സ്ഥാപനത്തിന്റെ ഗ്രാന്റുകളുടെ വിനിയോഗം സാക്ഷ്യപ്പെടുത്തുന്നു.
ഡെപ്യൂട്ടി ഡയറക്ടര്‍
ജില്ലാ ഓഡിറ്റ് കാര്യാലയം, മലപ്പുറം
കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്