ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്

പഞ്ചായത്ത്

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കില്‍ തിരൂരങ്ങാടി ബ്ലോക്കിലാണ് പെരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 2000 ഒക്ടോബര്‍ 2-ന് രൂപീകൃതമായ പഞ്ചായത്തിന് 21.19 ച.കി.മീ വിസ്തീര്‍ണ്ണമുണ്ട്. 90% സാക്ഷരത കൈവരിച്ചിട്ടുള്ള ഈ പഞ്ചായത്തിന്‍റെ ആകെ ജനസംഖ്യ, 18058 സ്ത്രീകളും 16883 പുരുഷന്മാരുമടക്കം 34941 ആണ്. ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയില്‍ വരുന്ന പഞ്ചായത്തിലെ പ്രധാന കൃഷി നെല്ല്, തെങ്ങ്, മരച്ചീനി എന്നിവയാണ്. 35 കുളങ്ങളും 40 പൊതുകിണറുകളും പലവിധ ജലസ്രോതസ്സുകളില്‍ ഉള്‍പ്പെടുന്നു. ഈ പഞ്ചായത്തിലെ നിരത്തുകളെ രാത്രി കാലങ്ങളില്‍ സഞ്ചാര യോഗ്യമാക്കുന്നതിന് 1417 വഴിവിളക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പഞ്ചായത്തില്‍ നിന്ന് വേഗത്തില്‍ എത്തിച്ചേരാവുന്ന വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍, തുറമുഖം എന്നിവ യഥാക്രമം കരിപ്പൂരും, പരപ്പനങ്ങാടിയും, ബേപ്പൂരുമാണ്. ചെമ്മാടും കൊണ്ടോട്ടിയുമാണ്...

സുനിൽ പി പി

പ്രസിഡൻ്റ്

ആയിഷബി എം.കെ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

മുഹമ്മദ് മുസ്തഫ കെ കെ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

പി എം അഷ്റഫ്

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

തസ്‌ലീന പി പി

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

രാജേഷ് എ കെ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം : പറമ്പിൽപീടിക

വാർഡുകളൾ : 21

ഉൾപ്പെടുന്ന വില്ലേജുകൾ : പെരുവള്ളൂർ 

ബ്ലോക്ക് : തിരൂരങ്ങാടി, താലൂക്ക് : തിരൂരങ്ങാടി

ജോകസഭാ മണ്ഡലം : മലപ്പുറം, അസംബ്ലി മണ്ഡലം : വള്ളിക്കുന്ന്

ആകെ ജനസംഖ്യ : 34941

വിസ്തീർണ്ണം : 21.19

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

തിരൂരങ്ങാടിയിലെ പെരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് സ്വാതന്ത്ര്യസമര ചരിത്രം, മത-സാംസ്കാരിക പൈതൃകം, വിദ്യാഭ്യാസ മുന്നേറ്റം എന്നിവകൊണ്ട് ശ്രദ്ധേയമായ പ്രദേശമാണ്. മാപ്പിള ലഹളകളും 1921-ലെ മലബാർ കലാപവും ഈ പ്രദേശവുമായി ബന്ധപ്പെട്ടിരിക്കുന്നു. ആലി മുസ്ല്യാർ, മമ്പുറം സയ്യിദ് അലവി തങ്ങൾ, കെ.എം. മൗലവി തുടങ്ങിയ നേതാക്കളുടെ പ്രവർത്തനങ്ങൾ തിരൂരങ്ങാടിയെ ചരിത്രപ്രസിദ്ധമാക്കി. വലിയ ജുമാഅത്ത് പള്ളി, നടുവിൽ ജുമാഅത്ത് പള്ളി, തൃക്കുളം ശിവക്ഷേത്രം തുടങ്ങിയ പുരാതന കേന്ദ്രങ്ങൾ ഈ നാടിന്റെ പൈതൃകത്തെ പ്രതിഫലിപ്പിക്കുന്നു. 1906-ൽ ആരംഭിച്ച ബോർഡ് മാപ്പിള എലിമെന്ററി സ്കൂൾ, മലബാറിലെ ആദ്യ അറബി അച്ചുകൂടം, PSMO College എന്നിവ തിരൂരങ്ങാടിയുടെ വിദ്യാഭ്യാസ-സാമൂഹിക വളർച്ചയിൽ നിർണായക പങ്കുവഹിച്ചു. മാപ്പിള കലകൾ ഉൾപ്പെടെ സമ്പന്നമായ കലാസാംസ്കാരിക പാരമ്പര്യം നിലനിൽക്കുന്ന പ്രദേശമാണ് തിരൂരങ്ങാടി.

കൂടുതൽ വായിക്കുക